പൊന്നാനി:സുരക്ഷിതമായൊരു നാളെയും പച്ചപ്പുള്ളൊരു ഭൂമിയും ലക്ഷ്യമിട്ട്, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെളിയങ്കോട് എം.ടി.എം ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ് കോളേജ് “സുരക്ഷിത യാത്ര സുന്ദരമായ ഭൂമി” എന്ന ട്രാഫിക് ബോധവൽക്കരണ പരിപാടി വേറിട്ടൊരു അനുഭവമായി.പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ വെച്ച് സബ് ഇൻസ്പെക്ടർ ആന്റോ ഫ്രാസിസ് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി സജീവ് കുമാർ എൻവിക്ക് തൈ നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.ഒരേ സമയം പാരിസ്തിഥിക അവബോധവും അതോടൊപ്പം ട്രാഫിക് ബോധവത്കരണവും എന്നത് മാതൃകാപരമായ പരിപാടി ആയി എന്ന് അദ്ദേഹം പറഞ്ഞു.വെളിയങ്കോട് സെന്ററിൽ നടന്ന പരിപാടിയിൽ വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.രജത് കെ, വൈസ് പ്രിൻസിപ്പൽ ഡോ:മുഹമ്മദ് ഷഫീർ, കൊമേഴ്സ് വിഭാഗം മേധാവി മായ സി, സോഷ്യോളജി വിഭാഗം മേധാവി അബ്ദുൽ വാസിഹ്,അധ്യാപകരായ അബ്ദുൽ സലാം, റഹിയാനത്ത്, പബ്ലിക് റിലേഷൻ ഓഫീസർ ഫൈസൽ ബാവ എന്നിവർ സന്നിഹിതരായിരുന്നു യു.ജി.സിയുടെ ‘ഏക് പേഡ് മാ കേ നാം’ (Ek Ped Maa Ke Naam) പദ്ധതിയുടെ ഭാഗമായി കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സും നേച്ചർ ക്ലബ്ബും എൻ എസ് എസും ചേർന്നാണ് ഈ ഹരിത-ബോധവൽക്കരണം സംഘടിപ്പിച്ചത് .ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിച്ച് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മാതൃകാ യാത്രക്കാരെയും നിയമങ്ങൾ പാലിക്കുന്ന യാത്രക്കാരെയും പ്രോത്സാഹിപ്പിക്കാൻ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറിത്തൈകളും ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ലഘുലേഖകളും വിദ്യാർഥികൾ വിതരണം ചെയ്തു







