തവനൂര്‍:പുറത്തൂർ ബഡ്സ് സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാനം ചെയ്യാനെത്തിയ എംഎൽഎയുടെ കൂടെനിന്ന് ഫോട്ടോ എടുക്കണമെന്നായിരുന്നു ലിയ സഹറയുടെ ആഗ്രഹം. ഇതിനായി ഉമ്മ റഹ്‌മത്തിന്റെ ഫോൺ വാങ്ങി കയ്യിൽ പിടിച്ചു.കുട്ടി ആയതു കൊണ്ട് സെൽഫി താനെടുക്കാ മെന്നു പറഞ്ഞ് എംഎൽഎ ഫോൺ വാങ്ങി.
എംഎൽഎയുടെ കയ്യിൽനിന്ന് ഫോൺ നിലത്തു വീണു.എടുത്തുനോക്കുമ്പോൾ ഫോൺ കേടായിരിക്കുന്നു.ഇതോടെ ലിയ കരയാൻ തുടങ്ങി. എം എൽ എ മറ്റൊരു ഫോൺ വാങ്ങി തരാമെന്നും, വേറെ ഫോണിൽ സെൽഫി എടുത്തും ലിയയെ ആശ്വസിപ്പിച്ചു.എംഎൽഎയുടെ നിർദ്ദേശ പ്രകാരം . എംഎൽഎ ഓഫീസിൽ നിന്ന് ലിയയ്ക്കുള്ള ഫോൺ എത്തി. കോൺഗ്രസ് നേതാവ് പുരുഷോത്തമൻ മാസ്റ്റർ ഫോൺ കൈമാറി.വീട്ടിലെത്തിയാണ് ലിയയ്ക്ക് ഫോൺ നൽകിയത്.നിയമസഭ സമ്മേളനത്തിന് തുടക്കമായതിനാലാണ് എംഎൽഎയ്ക്ക് എത്താന്‍ ലിയക്ക് നേരിട്ടെത്തി മൊബൈല്‍ നല്‍കാന്‍ സാധിക്കാതിരുന്നത്.







