മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. മലപ്പുറം കോഹിനൂരിൽ ദേശീയപാത 66 ൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേരാണ് മരിച്ചത്.കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിയിലാണ് അപകടം ഉണ്ടായത്.ആലംകോട് സൂറത്ത് പള്ളിക്ക് സമീപം താമസിക്കുന്ന മണാളത്ത് അബ്ദുൽ മജീദിന്റെ മകൾ ജഹാന ഷെറിൻ (25), മജീദിൻ്റെ സഹോദരിയുടെ മകളായ
ഷഹീന (36),അവരുടെ ഭർത്താവ് തൃശൂർ കേച്ചേരി സ്വദേശിയായ ഷാഫിദ്(40) എന്നവരാണ് മരിച്ചത്







