ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.പൊന്നാനി മുല്ല റോഡിൽ താമസിക്കുന്ന ചുണ്ടന്റെ ഫാരിസിനെ 21 വയസ്സ് ആണ് പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, നാസർ, പ്രശാന്ത് കുമാർ എസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് വിതരണം നടത്തുന്നതിനായി കൈയിൽ പത്തോളം പൊതികളിൽ ആയി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും പിടികൂടി. പ്രതി ഫാരിസ് മാസങ്ങൾക്കു മുമ്പ് ഇലക്ട്രിക് വയറുകൾ മോഷണം ചെയ്ത് വില്പന നടത്തിയ കേസിൽ പൊന്നാനി പോലീസിന്റെ പിടിയിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കഞ്ചാവ് വില്പനക്കാരുടെ ഏജന്റ് ആയി കഴിഞ്ഞു വരുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളിലും ലഹരിക്കെതിരെ കൂടുതൽ പരിശോധനകൾ നടത്തി കർശന നടപടികൾ തുടരുമെന്ന് പൊന്നാനി ഇൻസ്‌പെക്ടർ അറിയിച്ചു.







