• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

cntv team by cntv team
June 4, 2026
in Kerala
A A
ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: വിയ്യൂർ ജില്ലാ ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു (35) ആണ് മരിച്ചത്. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രേഷ് ബാബുവിന്റെ കുടുംബം രംഗത്തെത്തി.പനിമൂലം കുഴഞ്ഞുവീണതിനെ തുടർന്നാണ് രേഷ് ബാബുവിനെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ആരോഗ്യനില വളരെ മോശമായതിനാൽ ഐസിയുവിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 18-ാം തീയതിയാണ് രേഷ് ബാബുവിനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. 28-ാം തീയതിയാണ് കുഴഞ്ഞുവീണു എന്നുപറഞ്ഞ് പോലീസ് ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് രേഷ് ബാബുവിനെ കണ്ടിരുന്നുവെന്നും അപ്പോൾ മുഖത്തോ ശരീരത്തോ മർദനമേറ്റ രീതിയിലുള്ള പാടുകൾ ഇല്ലായിരുന്നുവെന്നും ഇയാളുടെ അച്ഛൻ ബാബു പറയുന്നു.

എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കാണാനെത്തിയപ്പോൾ രേഷ് ബാബുവിന്റെ മുഖത്തും ശരീരത്തിലും മർദനമേറ്റ തരത്തിലുള്ള പാടുകൾ ഉണ്ടായിരുന്നു എന്ന് ബാബു പറയുന്നു. ജയിലിലെ സഹതടവുകാരാണോ അതോ പോലീസുകാരാണോ മർദിച്ചത് എന്നറിയല്ല. പക്ഷേ, മകന്റെ പല്ലുകൾ ഇളകിയ നിലയിലും ചുണ്ടും മുഖവും കരിനീലിച്ച നിലയിലുമായിരുന്നെന്നും പിതാവ് പറയുന്നു.മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇടയ്ക്കിയാൾ വീടുവിട്ട് ഇറങ്ങിപ്പോകാറുണ്ടെന്നും അത്തരത്തിൽ 30 ദിവസം മുമ്പ് ഇയാൾ വീടുവിട്ട് പോയതായും ബന്ധുക്കൾ പറയുന്നു.

അതിനുശേഷം തൃശ്ശൂർ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു.മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് പോലീസിനെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ, പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കേസ് ചാർജുചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. രേഷ് ബാബുവിനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ജയിലിൽവെച്ച് ഏതെങ്കിലും തരത്തിൽ മർദനമേറ്റിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയിട്ടില്ല.

നിലവിൽ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മർദനമേറ്റിരുന്നോ എന്ന കാര്യവും രേഷ് ബാബു മരിക്കാനിടയായ കാരണം സംബന്ധിച്ചും വ്യക്തതവരികയുള്ളൂ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് രേഷ് ബാബുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

Related Posts

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ
Kerala

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

June 4, 2026
49
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
Kerala

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

June 4, 2026
19
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
Kerala

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

June 4, 2026
100
കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു
Kerala

കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു

June 4, 2026
37
വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്
Kerala

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

June 4, 2026
220
ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD
Kerala

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD

June 4, 2026
504
Next Post
കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

Recent News

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

June 4, 2026
49
ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

June 4, 2026
131
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

June 4, 2026
19
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

June 4, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025