വിദ്യാഭ്യാസ വിചക്ഷണനും സാംസ്കാരനായകനുമായിരുന്ന പത്മശ്രീ പി ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണാർത്ഥം തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പി . ചിത്രൻ നമ്പൂതിരിപ്പാട് സമൃതി കേന്ദ്ര സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് ,അൻപത് വർഷത്തിലേറെ തവണ ഹിമാലയയാത്ര നടത്തിയ പ്രമുഖ യാത്രികൻ എസ് കൃഷ്ണൻ നായരെ തിരഞ്ഞെടുത്തു.ഇദ്ദേഹത്തോടൊപ്പമാണ് ചിത്രൻ നമ്പൂതിരിപ്പാട് 33 തവണ ഹിമാലയ യാത്ര നടത്തിയിരുന്നത്.നമ്പൂതിരിപ്പാടിൻ്റെ ചരമവാർഷിക ദിനമായ ജൂൺ 27 ന് 3 മണിക്ക് തൃശൂർ ഭാരതീയ വിദ്യാഭവൻഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസമരണചടങ്ങിൽ 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം സമ്മാനിക്കും.







