ചങ്ങരംകുളം: പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം അതിവിപുലമായ രീതിയിൽ സംഘടിപ്പിച്ചു.വർണ്ണാഭമായ ചടങ്ങുകളോടെയാണ് പുതിയതായി എത്തിയ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
വാർഡ് മെമ്പർ കെ. മാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപിക എൻ.എസ്.ബീനമോൾ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് അനിയൻ ആലങ്കോട് ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.രേണുക ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.







