മാറഞ്ചേരി:മാറഞ്ചേരിയുടെ എഴുത്തുകാരൻ ഏ.ടി. അലി രചിച്ച രണ്ടാമത്തെ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം”അഥവാ മാറഞ്ചേരിയിൽ നിന്നും അബൂദാബിയിലേക്കൊരു ജീവിത യാത്ര എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രമുഖ കവിയും സാഹിത്യ അക്കാദമി മുൻ പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ ഓൺലൈൻ വഴി പ്രകാശനം ചെയ്തു.ചലചിത്ര താരം ഷൈനി സാറ പുസ്തകം ഏറ്റുവാങ്ങി.പൊന്നാനി എം.എൽ.എ. കെ.പി നൗഷാദലി ഉദ്ഘാടനം ചെയ്തു. കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.പ്രൊഫ. ചന്ദ്രാഹസൻ പുസ്തക പരിചയം നടത്തി. പ്രവാസി എഴുത്തുകാരൻ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. യുവ എഴുത്തുകാരൻ നസീഫ് കലയത്ത്,കവി എടപ്പാൾ സുബ്രഹ്മണ്യൻ,കെ.പി.സി സി. ജനറൽ സെക്രട്ടറി പി.ടി.അജയ് മോഹൻ, ദയ ഹോസ്പിറ്റൽ എം.ഡി. ഡോ. അബ്ദുൾ അസീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ,പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശ്രീജിത്, രുദ്രൻ വാരിയത്ത്, ബഷീർ സിൽസില ,എൻ .കെ അബ്ദുന്നാസർ,റഹ്മാൻ പോക്കർ, ഏ.കെ. അലി,ബ്ലോക്ക് മെമ്പർ സംഗീത രാജൻ, ഉസ്മാൻ വടമുക്ക്, ഹരിന്ദ്രനാഥ്, മുഹമ്മദുണ്ണി മാനേരി എന്നിവർ പ്രസംഗിച്ചു.മികച്ച ഷോർട്ട് ഫിലിമിന് സത്യജിത് റേ അവാർഡ് നേടിയ മലയംകുളത്തേൽ സലാം, രമേശ് അമ്പാരത്ത് എന്നിവർക്ക് മൈത്രി വായനശാലയുടെ ഉപഹാരം കെ.പി.നൗഷാദലി എം.എൽ.എ. സമ്മാനിച്ചു.തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയിയായ ഹസീന നസീറിന് എജു ടെക് അക്കാദമിയുടെ കാഷ് അവാർഡ് കെ.പി. നൗഷാദലി സമ്മാനിച്ചു.റിട്ട. ഗവ.അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് സ്വാഗതവും അശ്റഫ് പൂച്ചാമം നന്ദിയും പറഞ്ഞു. ഗ്രന്ഥകാരൻ ഏ.ടി. അലി മറുപടി പ്രസംഗം നടത്തി.വാനിയ അലിയും സംഘത്തിൻ്റെ നൃത്ത വിരുന്നും പ്രശസ്ത ഗായകൻ സിറാജ് അമലിൻ്റെ സംഗീത വിരുന്നും അരങ്ങേറി.







