• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അജ്മീർ ദർ​ഗക്ക് താഴെ ശിവക്ഷേത്രമുണ്ടെന്ന് വാദിച്ച് ഹർജി’ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ്

ckmnews by ckmnews
November 28, 2024
in UPDATES
A A
അജ്മീർ ദർ​ഗക്ക് താഴെ ശിവക്ഷേത്രമുണ്ടെന്ന് വാദിച്ച് ഹർജി’ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ്
0
SHARES
428
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അജ്മീറിലെ പ്രശസ്തമായ സൂഫി സന്യാസി മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ദർഗയിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹർജിയിൽ അജ്മീര്‍ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു.സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് ഹർജി സമർപ്പിച്ചത്. അജ്മീർ ദർഗ കമ്മിറ്റിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും വിഷയത്തിൽ മറുപടി ആവശ്യപ്പെട്ട് സിവിൽ ജഡ്ജി മൻമോഹൻ ചന്ദേൽ നോട്ടീസ് അയച്ചതായി ഹർജിക്കാരൻ്റെ അഭിഭാഷകൻ യോഗേഷ് സിറോജ പറഞ്ഞു.

വാരാണസി, മഥുര, ധാറിലെ ഭോജ്ശാല എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങൾക്ക് സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് അജ്മീർ ദർ​ഗയുടെ കാര്യത്തിലും ഹർജി വന്നത്. ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയിൽ സർവേ നടത്താനുള്ള പ്രാദേശിക കോടതിയുടെ ഉത്തരവിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

പഴയ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. അജ്മീർ ദർഗയെ സങ്കട് മോചന മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അജ്മീർ ഷരീഫ് ഉൾപ്പെട്ട കേസിൽ ഹരജിക്കാരനായ വലതുപക്ഷ സംഘടനയായ ഹിന്ദു സേനയുടെ തലവൻ വിഷ്ണു ഗുപ്ത പറഞ്ഞു. ദർഗയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രജിസ്ട്രേഷൻ ഉണ്ടെങ്കിൽ റദ്ദാക്കണം. സർവേ എഎസ്ഐ വഴി നടത്തുകയും ഹിന്ദുക്കൾക്ക് അവിടെ ആരാധന നടത്താനുള്ള അവകാശം നൽകുകയും വേണമെന്നും വിഷ്ണു ഗുപ്ത വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു. ദർഗയ്ക്ക് ചുറ്റും ഹിന്ദു കൊത്തുപണികളും പ്രതിമകളും ശിവക്ഷേത്രത്തിലെ അവശിഷ്ടങ്ങളുമുണ്ടെന്നും ജൈനക്ഷേത്രം നിലനിൽക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

എന്നാൽ ഹർജിക്കാരുടെ അവകാശവാദം ദർഗ്ഗാ കമ്മിറ്റി നിഷേധിച്ചു. നാനാത്വത്തിലും ബഹുസ്വരതയിലും ഏകത്വമാണ് ദർഗ പ്രോത്സാഹിപ്പിക്കുന്നതെന്നും അഫ്ഗാനിസ്ഥാൻ മുതൽ ഇന്തോനേഷ്യ വരെ ലോകമെമ്പാടും ദർഗക്ക് ലക്ഷക്കണക്കിന് അനുയായികളുണ്ടെന്നും അഞ്ജുമൻ സയ്യിദ് ജദ്ഗാൻ സെക്രട്ടറി സയ്യിദ് സർവാർ ചിഷ്തി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ സാമുദായിക സൗഹാർദ്ദത്തിനും രാഷ്ട്രത്തിനും എതിരാണ്. കോടതി ഇന്ന് മൂന്ന് കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കാശിയിലെയും മഥുരയിലെ കാലപ്പഴക്കമുള്ള മസ്ജിദുകളെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവൃത്തികൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

Related Posts

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
5
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
5
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
4
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
6
അശ്വന്ത് കോക്ക് ഓടിച്ച ഥാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു, മദ്യപിച്ചതായി സംശയം; അശ്വന്ത് പോലീസ് കസ്റ്റഡിയിൽ
UPDATES

അശ്വന്ത് കോക്ക് ഓടിച്ച ഥാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു, മദ്യപിച്ചതായി സംശയം; അശ്വന്ത് പോലീസ് കസ്റ്റഡിയിൽ

September 28, 2026
74
Next Post
ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
5
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
5
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
4
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025