• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അടിപിടി കേസിൽ പിടികൂടിയതിന് പ്രതികാരം; സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാൻ തീയിട്ട് നശിപ്പിച്ചു, അറസ്റ്റ്

ckmnews by ckmnews
November 28, 2024
in UPDATES
A A
അടിപിടി കേസിൽ പിടികൂടിയതിന് പ്രതികാരം; സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാൻ തീയിട്ട് നശിപ്പിച്ചു, അറസ്റ്റ്
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട പിക്കപ് വാൻ അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രാത്രിയിലെത്തി തീയിട്ടു നശിപ്പിച്ചു. വാളയാർ പൊലീസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ പാർക് ചെയ്‌തിരുന്ന വാഹനമാണ് ഇന്നലെ രാത്രി മറ്റൊരു കേസിലെ പ്രതി തീയിട്ടത്. ചുള്ളിമട സ്വദേശി പോൾരാജിനെ (50) സംഭവത്തിൽ പൊലീസ് അറസ്‌റ്റു ചെയ്‌തു.

ജനവാസ മേഖലയിൽ പ്ലാസ്‌റ്റിക് മാലിന്യം തള്ളിയ കേസിൽ തൊണ്ടി മുതലായി പൊലീസ് പിടികൂടി സ്‌റ്റേഷനു മുന്നിൽ നിർത്തിയിട്ടതായിരുന്നു പിക്കപ് വാൻ. ബുധൻ രാത്രി 8.10നാണ് സംഭവം. തീയിട്ട ശേഷം സ്‌ഥലത്തു നിന്നു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പൊലീസ് പിന്തുടർന്നു പിടികൂടി. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോൾ രാജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ‌സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്‌റ്റേഷനു സമീപത്തെത്തി സർവീസ് റോഡിൽ നിർത്തിയിട്ട പിക്കപ് വാൻ പോൾ രാജ് പെട്രോൾ ഒഴിച്ച് തീയിട്ടത്

വാഹനത്തിൽ തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്‌റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാൽ പെട്ടെന്നു തീ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നു. ‌സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തേക്ക് ഓടിയെത്തിയത്. ഇതിനോടകം പ്രതി മറ്റൊരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. എന്നാൽ ഇൻസ്പെക്‌ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജയ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്നു ചുള്ളിമടയിൽ നിന്നു പ്രതിയെ പിടികൂടി. വാഹനം പൂർണമായി കത്തിനശിച്ചു. സർവീസ് റോഡിലുണ്ടായിരുന്നു യാത്രാ വാഹനങ്ങളിലേക്ക് ഉൾപ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു ഉടൻ തീയണച്ചു. കഞ്ചിക്കോട് സ്‌റ്റേഷൻ ഓഫിസർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്.

തൊണ്ടിമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്‌ഥരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളിൽ കേസെടുത്താണ് പോൾ രാജിനെ അറസ്‌റ്റ് ചെയ്ത‌ത്. രണ്ടാഴ്‌ച മുൻപാണു കൊട്ടാമുട്ടിയിൽ തെർമോകോളും പ്ലാസ്‌റ്റിക് മാലിന്യവും തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്. സംഭവത്തിൽ കേസെടുത്ത ശേഷം പിക്കപ് വാൻ പൊലീസ് കസ്‌റ്റഡിയിലേക്കും മാറ്റി. ഇത്തരത്തിൽ സ്‌റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനമാണ് കത്തിച്ചത്. പോൾരാജിനു അന്നത്തെ സംഭവുമായി ഒരു ബന്ധവുമില്ലെന്നും അടിപിടി കേസിൽ കസ്‌റ്റഡിയിലെടുത്തതിലുണ്ടായ ദേഷ്യമാണ് സംഭവത്തിലേക്കു നയിച്ചതെന്നും വാളയാർ ഇൻസ്പെക്‌ടർ എൻ.എസ്.രാജീവ് അറിയിച്ചു

Related Posts

സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം
UPDATES

സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം

March 6, 2026
139
രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും
UPDATES

രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും

March 6, 2026
48
സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു
UPDATES

സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

March 6, 2026
120
സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
UPDATES

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

March 6, 2026
1.5k
സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ വാഹനാപകടം’ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ വാഹനാപകടം’ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

March 6, 2026
1k
ആലംകോട് അട്ടേകുന്ന് താമസിച്ചിരുന്ന ഒസ്സാരു വീട്ടിൽ മുഹമ്മദുണ്ണി(മയമുണ്ണി)നിര്യാതനായി
UPDATES

ആലംകോട് അട്ടേകുന്ന് താമസിച്ചിരുന്ന ഒസ്സാരു വീട്ടിൽ മുഹമ്മദുണ്ണി(മയമുണ്ണി)നിര്യാതനായി

March 6, 2026
176
Next Post
കൊടുവള്ളിയില്‍ സ്വർണ വ്യാപാരിയെ രാത്രി കാർ ഇടിച്ചുവീഴ്ത്തി സ്വർണക്കവർച്ച.കവർന്നത് ഒന്നേമുക്കാൽ കിലോ സ്വർണം’പോലീസ് അന്വേഷണം തുടങ്ങി

കൊടുവള്ളിയില്‍ സ്വർണ വ്യാപാരിയെ രാത്രി കാർ ഇടിച്ചുവീഴ്ത്തി സ്വർണക്കവർച്ച.കവർന്നത് ഒന്നേമുക്കാൽ കിലോ സ്വർണം'പോലീസ് അന്വേഷണം തുടങ്ങി

Recent News

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

March 6, 2026
134
തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

March 6, 2026
42
‘എല്ലാത്തിനും പിന്തുണ സഹോദരൻ’; കാഴ്‌ചപരിമിതിയുള്ള അജയ്‌ക്ക് സിവിൽ സർവീസിൽ 109-ാം റാങ്ക്

‘എല്ലാത്തിനും പിന്തുണ സഹോദരൻ’; കാഴ്‌ചപരിമിതിയുള്ള അജയ്‌ക്ക് സിവിൽ സർവീസിൽ 109-ാം റാങ്ക്

March 6, 2026
98
മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്

മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്

March 6, 2026
170
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025