ചങ്ങരംകുളം: ഈ വർഷവും 100% വിജയം നേടി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചു.പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളിൽ 6 പേർfull A+( 11 വിഷയങ്ങൾ )ഒരാൾ 10 വിഷയങ്ങളിൽ A+, 7 പേർ 9 വിഷയങ്ങളിൽ A+ എന്നിങ്ങനെ നേടി മികച്ച വിജയത്തിൽ എത്തിയിട്ടുണ്ട്. 8 ,9 ,10 ക്ലാസുകളിലായി എൻജിനീയറിങ് വിഷയങ്ങൾ കൂടി സിലബസിന്റെ ഭാഗമാണ് കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ.തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 100% വിജയം ഉള്ള അപൂർവ്വം സ്കൂളുകളിൽ ഒന്നാണ് കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ







