• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്

cntv team by cntv team
May 11, 2026
in Business
A A
സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്
0
SHARES
359
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. മെയ് മാസത്തിന്‍റെ തുടക്കത്തിലെ ഇടിവില്‍ നിന്നും കഴിഞ്ഞ ആഴ്ച മുകളിലേക്ക് ഉയർന്നെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ വില വീണ്ടും താഴേക്ക് വന്നു. മാർക്കറ്റ് അവധി ദിനമായ ഇന്നലെ ശനിയാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു വില്‍പ്പന. എന്നാല്‍ ഇന്ന് മാർക്കറ്റ് തുറന്നതിന് പിന്നാലെ സ്വർണ വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയില്‍ ഇന്ന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ നിരക്കായ 13965 രൂപ എന്നതില്‍ നിന്നും 13945 രൂപയിലേക്ക് എത്തി. പവന് 160 രൂപ കുറഞ്ഞ് 111560 രൂപയുമായി വില. 111720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലെ വിലയിലും ഉണ്ടായിരിക്കുന്നത്.22 കാരറ്റിന് സമാനമായ ഇടിവ് 24, 18 കാരറ്റ് സ്വർണ വിലകളിലും ഉണ്ടായിട്ടുണ്ട്. 24 കാരറ്റിന് ഗ്രാമിന് 22 രൂപ കുറഞ്ഞ് കഴിഞ്ഞ ദിവസത്തെ 15235 ല്‍ നിന്നും 15213 രൂപയായി. പവന് 176 രൂപ ഇടിഞ്ഞ് 121704 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന. കഴിഞ്ഞ ദിവസത്തെ വില – 15235 രൂപ. 18 കാരറ്റിന് ഗ്രാമിന് 16 രൂപയും പവന് 128 രൂപയും കുറഞ്ഞതോടെ ഗ്രാം, പവന്‍ വില യഥാക്രമം 11410 രൂപയും 91280 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമണ് ഇന്നത്തെ വില.അന്താരാഷ്ട്ര വിപണിയിലും തിങ്കളാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയതും അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനവുമാണ് സ്വർണവിലയെ താഴേക്ക് നയിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,684.32 ഡോളർ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വില്‍പ്പന.യുഎസ്–ഇറാൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വം: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവന്ന ചർച്ചകൾ ഫലം കാണാതെ നീണ്ടുപോകുന്നത് നിക്ഷേപകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.എണ്ണവിലയും പണപ്പെരുപ്പ ഭീഷണിയും: മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെത്തുടർന്ന് എണ്ണവില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം (Inflation) വർധിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു.പലിശ നിരക്കിലെ മാറ്റങ്ങൾ: പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നത് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കില്ല എന്ന സൂചന നൽകുന്നു. ഉയർന്ന പലിശ നിരക്കുള്ള സാഹചര്യത്തിൽ, പലിശ ലഭിക്കാത്ത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപ്പര്യം കുറയുന്നത് സ്വാഭാവികമാണ്.

Related Posts

സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
Business

സ്വര്‍ണവിലയില്‍ വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

November 4, 2026
125
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

November 3, 2026
79
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
97
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്
Business

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
104
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്

October 23, 2026
287
സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ
Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

October 22, 2026
294
Next Post
കെപിസിസി അദ്ധ്യക്ഷ സ്ഥാനം നോട്ടമിട്ട് കൊടിക്കുന്നിൽ; പട്ടികയിൽ നാല് നേതാക്കൾ, ഷാഫിക്കും സാദ്ധ്യത

കെപിസിസി അദ്ധ്യക്ഷ സ്ഥാനം നോട്ടമിട്ട് കൊടിക്കുന്നിൽ; പട്ടികയിൽ നാല് നേതാക്കൾ, ഷാഫിക്കും സാദ്ധ്യത

Recent News

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
20
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
7
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
28
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025