• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

അറ്റ്ലാന്റിക്കിലെ ഹന്റാ വൈറസ് ബാധ: കപ്പലിൽ രണ്ട് ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരണം; ആരോഗ്യനിലയിൽ ആശങ്ക

cntv team by cntv team
May 8, 2026
in International
A A
അറ്റ്ലാന്റിക്കിലെ ഹന്റാ വൈറസ് ബാധ: കപ്പലിൽ രണ്ട് ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരണം; ആരോഗ്യനിലയിൽ ആശങ്ക
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: അറ്റ്ലാന്റിക് സമുദ്രത്തിൽ പര്യവേഷണം നടത്തുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിൽ അതിമാരകമായ ഹന്റാ വൈറസ് ബാധ പടരുന്നതായുള്ള വാർത്ത പുറത്തുവരുന്നതിനിടെ കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടുന്നതായി സ്ഥിരീകരണം. കപ്പൽ പ്രവർത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാൽ, ഈ രണ്ട് ഇന്ത്യൻ ജീവനക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അവർക്ക് രോഗബാധിതരുമായി സമ്പർക്കമുണ്ടോ എന്നതിനെക്കുറിച്ചോ, വേണ്ടത്ര പരിശോധനകൾ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കപ്പലിന്റെ താഴ്ഭാഗത്തെ ഡെക്കുകളിൽ ജോലിചെയ്യുന്നവരാണ് ഇവരെന്നാണ് സൂചന. ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് നൽകിയ വിവരമനുസരിച്ച്, മെയ് 11-ന് കപ്പൽ സ്പെയിനിലെ ടെനറൈഫിൽ എത്തുമ്പോൾ മാത്രമേ ജീവനക്കാരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.കപ്പലിലെ 149 പേരിൽ 61 പേരും കപ്പൽ ജീവനക്കാരാണ്. ഇതിൽ 38 പേർ ഫിലിപ്പീൻസിൽനിന്നുള്ളവരും അ‍ഞ്ച് പേർ വീതം യുക്രൈൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കപ്പലിൽ ഇതിനോടകം മൂന്ന് യാത്രക്കാർ മരണപ്പെടുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അർജന്റീനയിലെ ഉഷുവയ്യയിൽ ഏപ്രിൽ ഒന്നിന് നടന്ന ഒരു പക്ഷി നിരീക്ഷണ യാത്രയ്ക്കിടെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. അവിടെവെച്ച് എലികളുടെ വിസർജ്യങ്ങളിൽനിന്നുള്ള സൂക്ഷ്മകണങ്ങൾ ശ്വസിച്ചതിലൂടെയാകാം യാത്രക്കാർക്ക് രോഗം ബാധിച്ചത്. സാധാരണഗതിയിൽ വായുവിലൂടെ ഈ വൈറസ് പകരറില്ലെങ്കിലും അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള ‘ആൻഡീസ് സ്ട്രെയിൻ’ ആണ് കപ്പലിൽ കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധിച്ചാൽ ശ്വാസകോശത്തെയും വൃക്കകളെയും ഇത് ഗുരുതരമായി ബാധിക്കുമെന്നും മരണസാധ്യത 50 ശതമാനം വരെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ കേപ് വെർഡെയിൽനിന്ന് സ്പെയിനിലെ ടെനറൈഫിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കുകയാണ് കപ്പൽ. മെയ് 11-ഓടെ യാത്രക്കാരെ കപ്പലിൽനിന്ന് ഇറക്കുമെന്നും അതിനുശേഷം കപ്പൽ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് എട്ട് ആഴ്ച വരെയാകാമെന്നതിനാൽ രോഗബാധ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. ഏപ്രിൽ ആറിന് ഒരു ഡച്ച് പൗരനാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇയാൾ ഏപ്രിൽ 11-ന് മരിച്ചു. ഏപ്രിൽ 24-ന് സൗത്ത് അറ്റ്‌ലാൻറയിലെ ദ്വീപായ സെയ്‌ന്റ് ഹെലേനയിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കരയിലെത്തിച്ചു. ഒപ്പം ഭാര്യയും നാട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ, വൈറസ് ബാധിച്ച ഇവർ ജോഹന്നസ്ബെർഗിൽവെച്ച് മരിച്ചു.നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്. എലികളിൽനിന്നാണ് ഹാന്റ വൈറസ് സാധാരണ പകരുന്നത്. 30-ലധികം വകഭേദങ്ങളുള്ള വൈറസിന്റെ ‘ആൻഡിസ്’ എന്ന വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്. ഈ വകഭേദം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. വൈറസിന് പ്രത്യേകമരുന്നുകളോ വാക്സിനോ ലഭ്യമല്ല.

Related Posts

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
22
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
19
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്
International

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
37
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
426
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
145
Next Post
തകർത്തത് 500ലേറെ മിസൈലുകൾ; യുഎഇയുടെ പ്രതിരോധക്കരുത്തിൽ തകർന്ന് ഇറാന്റെ നീക്കങ്ങൾ

തകർത്തത് 500ലേറെ മിസൈലുകൾ; യുഎഇയുടെ പ്രതിരോധക്കരുത്തിൽ തകർന്ന് ഇറാന്റെ നീക്കങ്ങൾ

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
13
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
6
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025