• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

തകർത്തത് 500ലേറെ മിസൈലുകൾ; യുഎഇയുടെ പ്രതിരോധക്കരുത്തിൽ തകർന്ന് ഇറാന്റെ നീക്കങ്ങൾ

cntv team by cntv team
May 8, 2026
in International
A A
തകർത്തത് 500ലേറെ മിസൈലുകൾ; യുഎഇയുടെ പ്രതിരോധക്കരുത്തിൽ തകർന്ന് ഇറാന്റെ നീക്കങ്ങൾ
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ ആകാശത്തുവച്ച് തകർത്ത് യുഎഇയുടെ മിസൈൽ പ്രതിരോധ കവചം. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണശ്രമത്തിന് പിന്നാലെ രാജ്യത്തുടനീളം എൻസിഇഎംഎ (നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി)​ പബ്ലിക് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, ഷാർജ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ‘വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ ഭീഷണിയോട് പ്രതികരിക്കുകയാണ്. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരുക,’-എന്നാണ് എൻസിഇഎംഎ എക്സിലൂടെ അറിയിച്ചത്. മിസൈലുകൾ തകർക്കുമ്പോൾ വീഴുന്ന അവശിഷ്ടങ്ങൾ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ലെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ 999 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.ഫെബ്രുവരി 28ന് ഇറാനിലെ സൈനിക ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് യുഎഇയെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചത്. ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്.ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ 549 മിസൈലുകളാണ് ഇതുവരെ യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്തത്. ഇതിൽ 29 എണ്ണം ക്രൂയിസ് മിസൈലുകളാണ്. ഇതിനൊപ്പം 2,260 ഡ്രോണുകളും യുഎഇ പ്രതിരോധ സംവിധാനം തകർത്തു. കഴിഞ്ഞ ദിവസം മാത്രം 12 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നും തിരിച്ചടിക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും വെള്ളിയാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നു. സാഹചര്യം വിലയിരുത്തിയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും യുഎഇ അധികൃതർ അറിയിച്ചു.

Related Posts

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
22
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
19
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്
International

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
37
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
426
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
145
Next Post
ചങ്ങരംകുളം മൂക്കുതല താമസിച്ചിരുന്ന ഗോപിനാഥന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം മൂക്കുതല താമസിച്ചിരുന്ന ഗോപിനാഥന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
18
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
6
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025