• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

cntv team by cntv team
June 29, 2026
in International
A A
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിയാദ്: സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത പ്രവാസി തൊഴിലാളികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ തൊഴിലാളികളെ തൊഴിലുടമയുടെ റെക്കോർഡുകളിൽ നിന്ന് ജൂലൈ ഒന്ന് മുതൽ ഔദ്യോഗികമായി നീക്കം ചെയ്യും. മന്ത്രാലയത്തിന് കീഴിലുള്ള ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴിയാണ് ഈ നടപടികൾ ആരംഭിക്കുന്നത്. സ്റ്റാറ്റസ് നിയമാനുസൃതമാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ, അതല്ലെങ്കിൽ സ്പോൺസർഷിപ്പ് മാറ്റുന്നതിനോ ഉള്ള അവസാന തീയതി നാളെ (ജൂൺ 30 ചൊവ്വാഴ്ച) ആണ്.

ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിൽ കൂടുതലായാൽ, അവരെ അതത് തൊഴിൽ സ്ഥാപനത്തിെൻറ റെക്കോർഡുകളിൽ നിന്ന് സിസ്റ്റം സ്വയമേവ നീക്കം ചെയ്യുമെന്ന് ‘ക്വിവ’ വിശദീകരിച്ചു. ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നതോടെ ഫലത്തിൽ പ്രവാസി തൊഴിലാളി ‘ഹുറൂബ്’ (തൊഴിലുടമയിൽ നിന്ന് നിയമവിരുദ്ധമായി ഒളിച്ചോടി) എന്ന അവസ്ഥയിലാകും.എന്നാൽ, കൃത്യമായ വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളി ജോലി ചെയ്ത കാലയളവിലെ എല്ലാ സാമ്പത്തിക ബാധ്യതകൾക്കും (അതുവരെ കുടിശ്ശികയായ തുക) നീക്കം ചെയ്യുന്ന തീയതി വരെ തൊഴിലുടമ തന്നെ ഉത്തരവാദിയായിരിക്കും. അതിനാൽ നിശ്ചിത സമയപരിധിക്ക് മുൻപ് തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിയാക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്ന് ക്വിവ തൊഴിലുടമകളോട് അടിയന്തിരമായി ആവശ്യപ്പെട്ടു. ഈ നടപടിക്രമത്തിൽ നിന്ന് തൊഴിലാളിയെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക സാഹചര്യവും പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്.

വർക്ക് പെർമിറ്റിന്റെ കാലാവധി തീരുന്ന തീയതിയും റെസിഡൻസി പെർമിറ്റിന്റെ (ഇഖാമ) കാലാവധി തീരുന്ന തീയതിയും വ്യത്യസ്തമായിരിക്കുകയും, സ്ഥാപനത്തിന് വർക്ക് പെർമിറ്റ് പുതുക്കാൻ കഴിയാത്ത സാഹചര്യത്തിലും, ഇഖാമയ്ക്ക് കുറഞ്ഞത് 180 ദിവസത്തെ കാലാവധി ബാക്കിയുണ്ടെങ്കിൽ തൊഴിലാളിയെ റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യില്ല. എന്നാൽ, ഇഖാമയുടെ ബാക്കി കാലാവധി 180 ദിവസത്തിൽ താഴെയാണെങ്കിൽ, തുടർന്നുള്ള കടുത്ത നടപടികൾ ഒഴിവാക്കുന്നതിനായി തൊഴിലുടമ ഇഖാമയും വർക്ക് പെർമിറ്റും ഒരുപോലെ പുതുക്കേണ്ടതുണ്ട്.

നിയമനടപടികളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളും ഒഴിവാക്കുന്നതിനായി, വർക്ക് പെർമിറ്റ് ഫീസ് കുടിശ്ശികകൾ പൂർണമായും തീർപ്പാക്കാനും, വർക്ക് പെർമിറ്റുകൾ പുതുക്കുകയോ സർവീസ് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്തുകൊണ്ട് ബാധിക്കപ്പെട്ട ജീവനക്കാരുടെ സ്റ്റാറ്റസ് എത്രയും വേഗം നിയമാനുസൃതമാക്കാനും ക്വിവ പ്ലാറ്റ്‌ഫോം എല്ലാ തൊഴിലുടമകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
426
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
143
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
5
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
345
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
54
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025