• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു

cntv team by cntv team
June 27, 2026
in International
A A
വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൺ: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 920 കടന്നു. ദുരന്തത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്. തകർന്ന് വീണ കെട്ടിട ഭാഗങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

വെനസ്വേല ഇതിനകം തന്നെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലായെന്നും അടിയന്തര സഹായങ്ങള്‍ അപര്യാപ്തമാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു. ധനസഹായം ലഭിക്കാത്തതിനാല്‍ അടിയന്തര ചികിത്സകള്‍ നടക്കുന്നില്ലെന്നും ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ പ്രദേശത്ത് ലഭിക്കുന്നില്ലെന്നുംആരോഗ്യസംരക്ഷണ സംവിധാനം പ്രതിസന്ധിയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 172 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് പറഞ്ഞു. ഭൂചലനത്തില്‍ കുറഞ്ഞത് 383 കെട്ടിടങ്ങളെയും 13 ആശുപത്രികളെയും 25 ഷോപ്പിംഗ് സെന്ററുകളെയും 1002 കെട്ടിടങ്ങളെയും തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ വെനസ്വേലയില്‍ മൂന്നാമതും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്.വെനസ്വേലയുടെ വടക്കന്‍ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി 17 രാജ്യങ്ങളില്‍ നിന്നുളള രക്ഷാസംഘങ്ങളെ വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി 17 രാജ്യങ്ങളില്‍ നിന്നുളള രക്ഷാസംഘങ്ങളെ വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. തുടര്‍ച്ചയായുണ്ടായ ഭൂകമ്പകളില്‍ തകര്‍ന്ന വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഫീല്‍ഡ് ഹോസ്പ്പിറ്റലുകളും മരുന്നുകളുമായി വിമാനങ്ങള്‍ കരാക്കാസിലേക്ക് പുറപ്പെട്ടു. സ്പാനിഷില്‍ ‘സൗഹൃദം’ എന്നര്‍ത്ഥം വരുന്ന അമിസ്റ്റഡ് എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം. വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 60 ഫീല്‍ഡ് ഹോസ്പിറ്റലുകളാണ് കരാക്കാസിലേക്ക് അയച്ചത്. ആറ് ടണ്‍ മരുന്നുകളും ഭക്ഷണപദാര്‍ത്ഥങ്ങളും അതില്‍ ഉള്‍പ്പെടുന്നു. 41 അംഗ മെഡിക്കല്‍ സംഘവും രണ്ട് വിമാനങ്ങളിലായുണ്ട്.

ജൂൺ 24ന് പ്രാദേശിക സമയം വൈകീട്ട് ആറുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിന് പിന്നാലെ 39 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ 7.5 തീവ്രതയുളള രണ്ടാമത്തെ ഭൂകമ്പം കൂടി ഉണ്ടായി. രണ്ടാമത്തെ ഭൂകമ്പം ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടി ശക്തമായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഇത്രവലിയ ഭൂചലനങ്ങള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒരേസ്ഥലത്ത് ഉണ്ടാകുന്നത് അപൂര്‍വ്വമാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
423
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
141
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

Recent News

ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

September 30, 2026
2
ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

September 30, 2026
36
ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട

ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട

September 30, 2026
0
റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും

റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും

September 30, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025