• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

cntv team by cntv team
June 26, 2026
in International
A A
വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു
0
SHARES
185
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൺ: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ ഏകദേശം 4300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരോഗ്യ മന്ത്രി കാര്‍ലോസ് അല്‍വാരഡോയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്.

റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വടക്കന്‍ -മധ്യ വെനസ്വേലന്‍ നഗരങ്ങളെയാണ് ഭൂചലനം തകര്‍ത്തത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ബ്രസീല്‍, കാനഡ, മെക്‌സിക്കോ, കൊളംബിയ, എല്‍ സാല്‍വഡോര്‍, ക്യൂബ, തുടങ്ങിയ അമേരിക്കന്‍ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ദുരന്ത ഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഭരണകൂടം വെനസ്വേലയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. ദുരന്തബാധിതര്‍ക്ക് ആവശ്യമായ മരുന്നുകള്‍, അടിയന്തര രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ തടസ്സമില്ലാതെ എത്തിക്കുന്നതിനാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ സൈന്യവും സന്നദ്ധ സംഘടനകളും രാജ്യാന്തര റെഡ് ക്രോസും സംയുക്തമായാണ് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി 150 മില്യൺ ഡോളർ അടിയന്തര സഹായമായി നൽകുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

തുടര്‍ച്ചയായുണ്ടായ ഭൂകമ്പങ്ങള്‍ കാരക്കാസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ട്. വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചത്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
423
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
141
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

'മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും'; മന്ത്രി എൻ ഷംസുദ്ദീൻ

Recent News

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
37
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
14
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
123
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
671
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025