• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

ckmnews by ckmnews
May 5, 2026
in UPDATES
A A
അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ , പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്. അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് പരോക്ഷമായി പറയുന്നത്. തോല്‍വി വിലയിരുത്താന്‍ സിപിഐഎം,സിപിഐ നേതൃയോഗങ്ങള്‍ നാളെ തുടങ്ങും

പിണറായിക്കും എം വി ഗോവിന്ദനും എതിരെ ഫ്‌ലക്‌സ് കണ്ണൂരില്‍ ഫ്‌ളക്‌സ് ഉയര്‍ന്നു. കണ്ണൂര്‍ കോളയാട് ഈരായികൊല്ലിയിലാണ് ഫ്‌ലക്‌സ് ബോര്‍ഡ്. പാര്‍ട്ടിയാണ് വലുത് നേതാക്കളല്ല എന്നാണ് ഫ്‌ലക്‌സില്‍ പറയുന്നത്. പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങള്‍ ഫ്‌ലെക്‌സിലുണ്ട്. നയിക്കാന്‍ ഇവരുണ്ടെങ്കില്‍ കൂടെ ഞങ്ങളും ഉണ്ടെന്ന് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ഏത് രാഷ്ട്രീയ തരംഗത്തിലും ഇളകാത്ത എല്‍ഡിഎഫിന്റെ പൊന്നാപുരം കോട്ടകളെന്ന വിശേഷണം പയ്യന്നൂരിനും തളിപ്പറമ്പിനും ഇന്നലത്തോടെ അന്യമായി. പതിറ്റാണ്ടുകളായി സിപിഐഎം കുത്തകയാക്കി വെച്ചിരുന്ന ഈ മണ്ഡലങ്ങളിലാണ് കണ്ണൂരിലെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍, ടി.ഐ. മധുസൂദനനെ 7,000ത്തിലധികം വോട്ടുകള്‍ക്കാണ് പയ്യന്നൂരില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ 49,000 വോട്ടിന്റെ വന്‍ ഭൂരിപക്ഷം മറികടന്നാണ് ഈ മുന്നേറ്റം.

ആദ്യ റൗണ്ട് ഒഴികെ മറ്റെല്ലാ ഘട്ടങ്ങളിലും ടി.കെ. ഗോവിന്ദന്‍ തളിപ്പറമ്പില്‍ ആധിപത്യം പുലര്‍ത്തി. സിപിഐഎം പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂര്‍ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി മേധാവിത്വം നേടിയതോടെ ഭൂരിപക്ഷം 12,000 കടന്നു.

അതേസമയം, എല്‍ഡിഎഫിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം പകുതിയിലധികം കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. അബ്ദുല്‍ റഷീദ് ലീഡ് നിലനിര്‍ത്തിയത് എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക കൂട്ടിയെങ്കിലും 19000 വോട്ടിനു പിണറായി വിജയന്‍ ജയിച്ചു കയറി. കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയ മട്ടന്നൂരിലും ഇടതിന് അടിതെറ്റി. 60,000ത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന് 14,000ത്തിലേക്ക് ചുരുങ്ങി

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
11
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
22
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
16
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
50
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
42
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
193
Next Post
അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
11
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
22
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
16
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025