• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തീപ്പൊരിയായി വിമതർ, കണ്ണൂരിൽ പാർട്ടി കോട്ടകൾ‍ ഇളകി; കനലൊളി മങ്ങി

ckmnews by ckmnews
May 4, 2026
in UPDATES
A A
തീപ്പൊരിയായി വിമതർ, കണ്ണൂരിൽ പാർട്ടി കോട്ടകൾ‍ ഇളകി; കനലൊളി മങ്ങി
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം:സിപിഎമ്മിന്റെ അവസാന കനൽത്തരിയും അണഞ്ഞു. 59 വർഷത്തിനുശേഷം ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാർട്ടിയായി സിപിഎം. അതിനൊപ്പം ചേർത്തു വയ്ക്കേണ്ട വലിയ തിരിച്ചടിയായി പാർട്ടിയുടെ ശക്തി കേന്ദ്രമായ, പാർട്ടി രൂപീകരിക്കപ്പെട്ട കണ്ണൂരിലെ തകർച്ച.

ഭരണവിരുദ്ധ വികാരം അടക്കമുള്ള ഘടകങ്ങൾ മറ്റു മണ്ഡലങ്ങളിലെ തോൽവിക്ക് കാരണമായെങ്കിൽ ജില്ലയിലെ കനത്ത തോൽവിയിലേക്ക് നയിച്ചത് പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിഭാഗം കൂടിയാണെന്നത് ഗൗരവം വർധിപ്പിക്കുന്നു. സർക്കാർ മാറിനിൽക്കട്ടെയെന്ന് പാർട്ടിക്കാർതന്നെ തീരുമാനിച്ചതോടെ സുരക്ഷിത മണ്ഡലമെന്ന് കരുതിയ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും വിയർക്കേണ്ടിവന്നു

നേതാക്കൾ തമ്മിലെ ഭിന്നത,അതുവഴിയുണ്ടായ ആരോപണങ്ങൾ, അണികൾക്കിടയിൽ വ്യാപകമായ അവിശ്വാസം ഇതെല്ലാം കണ്ണൂരെന്ന കോട്ടയെ ഉലച്ചു. പ്രഥമദൃഷ്ട്യാ ഒരുമിച്ചാണെങ്കിലും കണ്ണൂരിലെ സിപിഎം നേതാക്കളിൽ പലരും വ്യക്തിപരമായി അകൽച്ചയിലാണെന്നത് പരസ്യമാണ്. നേതാക്കളുടെ നിലപാടുകൾക്ക് അനുസരിച്ച് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളും അടിക്കടി മാറി. നേതാക്കളായ പി.ജയരാജനും ഇ.പി.ജയരാജനും മുഖ്യമന്ത്രിയുമായി അകന്നു. എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ ഈ അകൽച്ച വർധിച്ചു. അണികളെയും നേതൃത്വത്തെയും കൂട്ടിയിണക്കുന്ന കോടിയേരിയെന്ന നേതാവിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിച്ചു. തിരുത്തേണ്ട മുഖ്യമന്ത്രി ചില പക്ഷങ്ങളുടെ ഭാഗമായെന്ന് ചിന്തിക്കുന്നവർ നേതൃത്വത്തിലുണ്ട്.

പാർട്ടി നിലപാടുകളെ ജനം തള്ളിയതിന്റെ വലിയ ഉദാഹരണമാണ് തളിപ്പറമ്പിലേത്. 3 തവണ എംഎൽഎയായ എം.വി.ഗോവിന്ദന്റെ ഭാര്യയെ പിൻഗാമിയാക്കിയാൽ ജനത്തിന് എതിർപ്പുണ്ടാകില്ലേ എന്നായിരുന്നു ടി.കെ.ഗോവിന്ദൻ പാർട്ടി കമ്മറ്റിയിൽ ചോദിച്ചത്. വിപുലമായ സംഘടനാ സംവിധാനമുള്ള തളിപ്പറമ്പിൽ ഒന്നും സംഭവിക്കില്ലെന്ന നേതൃത്വത്തിന്റെ വിലയിരുത്തലാണ് തെറ്റിയത്. ജനങ്ങളും പാർട്ടിയിലെ ഒരു വിഭാഗവും ടി.കെ.ഗോവിന്ദനൊപ്പം നിന്നു.

പയ്യന്നൂരിനെ വിവാദ കേന്ദ്രമാക്കിയത് രക്തസാക്ഷി ഫണ്ട് വിവാദമാണ്. ടി.ഐ.മധുസൂദനനെതിരെയായിരുന്നു സിപിഎം മുൻ നേതാവ് കുഞ്ഞിക്കൃഷ്ണന്റെ ആരോപണം. തെളിവുകളും പുറത്തുവിട്ടു. പാർട്ടി നേതൃത്വം മധുസൂദനനൊപ്പമായിരുന്നു. സംഘടനാ സംവിധാനത്തിലുള്ള വിശ്വാസം അവിടെയും പിഴച്ചു. പാർട്ടി അനുഭാവികളും നേതൃത്വത്തിലെ പലരും കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ചു എന്നാണ് ഫലം തെളിയിക്കുന്നത്. പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച രണ്ടുപേർ കണ്ണൂരിൽ ജയിക്കുന്നത് ഇതാദ്യം. സ്വന്തം ജില്ലയിലെ തിരിച്ചടിക്ക് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയിലേക്കും പാർട്ടി സെക്രട്ടറിയിലേക്കും എത്തുകയാണ്. പാർട്ടിയിലെ അധികാര കേന്ദ്രങ്ങളിലും ഈ തോൽവി മാറ്റമുണ്ടാക്കാം

Related Posts

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
UPDATES

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
153
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
UPDATES

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
30
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
27
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്
UPDATES

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
67
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി
UPDATES

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

June 22, 2026
16
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

June 22, 2026
19
Next Post
മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്’തവനൂരും അട്ടിമറി വിജയം

മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്'തവനൂരും അട്ടിമറി വിജയം

Recent News

ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

June 22, 2026
21
‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം

‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം

June 22, 2026
31
തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം

തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം

June 22, 2026
133
ഉറുഗ്വെയെയും സമനിലയിൽ തളച്ച് കേപ്പ് വെർദെ

ഉറുഗ്വെയെയും സമനിലയിൽ തളച്ച് കേപ്പ് വെർദെ

June 22, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025