• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
June 22, 2026
in UPDATES
A A
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തലക്കശ്ശേരി :എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഉന്നതവിജയികളെയയും,വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ വ്യക്തികളെയും തലക്കശ്ശേരിയിൽ അനുമോദിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് തലക്കശ്ശേരി ഡിവിഷൻ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ:വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു.തലക്കശ്ശേരി തൊഴുക്കാട് മെഹ്താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എം.എൽ.എ നേരിട്ട് അഭിനന്ദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.നാടിന്റെ അഭിമാനമായ ഉന്നതവിജയികളെ ആദരിക്കാൻ ഇത്രയും വിപുലവും മികച്ചതുമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചതിന് എം.എൽ.എ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ബാവ മാളിയേക്കലിനെ പ്രത്യേകം അഭിനന്ദിച്ചു.പരിപാടിയുടെ സംഘാടകനായ ബാവ മാളിയേക്കൽ തന്നെയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.ഡി.സി.സി ഭാരവാഹികളായ കെ.ബാബു നാസർ, പി.മാധവദാസ്,പി.ബാലകൃഷ്ണൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.മുഹമ്മദ്,പട്ടിത്തറ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മൊയ്തീൻകുട്ടി, ഐ.എൻ.ടി.യു.സി നേതാവ് അബ്ദുള്ളക്കുട്ടി, സി. ടി.സെയ്‌തലവി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷക്കീന അക്ബർ,പട്ടിത്തറ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റസിയ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഹുസൈൻ പുളിയഞാലിൽ,സൗമ്യ ഹരീഷ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അസ്മ ടീച്ചർ,ബഷീർ,മറിയ ഹനീഫ,സനിത,കോമളവല്ലി, മൈമൂന,മുൻ മെമ്പർ മജീദ് മാസ്റ്റർ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കളും നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറി.ബാവ മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള മികച്ച സംഘാടക മികവ് കൊണ്ടും,വലിയ ജനപങ്കാളിത്തം കൊണ്ടും അനുമോദനച്ചടങ്ങ് ഏറെ ശ്രദ്ധേയമായി.

Related Posts

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
UPDATES

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
388
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
UPDATES

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
46
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ
UPDATES

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
170
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു
UPDATES

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
580
ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി
UPDATES

ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി

October 5, 2026
35
മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി
UPDATES

മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി

October 5, 2026
159
Next Post
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

Recent News

വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം

October 5, 2026
6
ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

October 5, 2026
109
സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

October 5, 2026
41
അട്ടപ്പാടി മധു വധക്കേസ്, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

അട്ടപ്പാടി മധു വധക്കേസ്, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

October 5, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025