• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം

cntv team by cntv team
June 22, 2026
in Kerala
A A
‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ നടപ്പാക്കിയ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഭൂരിഭാഗത്തിനും സർവീസ് നിർത്തിവയ്‌ക്കേണ്ട സാഹചര്യമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

നിലവിൽ 20 ശതമാനം മാത്രമുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകളിലൂടെ പരമാവധി 30 ശതമാനത്തിൽ താഴെ സ്ത്രീകൾക്കുമാത്രമേ സൗജന്യയാത്രയുടെ പ്രയോജനം കിട്ടൂ. കെ.എസ്.ആർ.ടി.സി. ബസില്ലാത്ത റൂട്ടുകളിലെ 70 ശതമാനത്തിൽ അധികം വരുന്ന, നിലവിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല. ഈ റൂട്ടുകളിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസിനുവേണ്ടിയുള്ള ആവശ്യം ഉയരുമ്പോൾ സർക്കാർ ഏതുവിധേനയും ബസുകൾ സർവീസിനയയ്ക്കാൻ നിർബന്ധിതരാകും. ഇതുവഴി കെ.എസ്.ആർ. ടി.സി.യുടെ നഷ്ടം വർധിക്കുകയും സ്വകാര്യമേഖല പൂർണമായി നശിക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ പറയുന്നു.

അസോസിയേഷന്റെ നിർദേശങ്ങൾ ഇങ്ങനെ:

സംസ്ഥാനത്തെ സ്വകാര്യബസുകൾ കിലോമീറ്ററിന് 55 രൂപ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്കു നൽകി ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് വരുമാനം മുഴുവനായി സർക്കാർ എടുക്കുക.

ഇന്ധനവും ജീവനക്കാരുടെ വേതനവും ഉൾപ്പെടെ മുഴുവൻ ചെലവുകളും ഉടമ വഹിക്കുക.

സ്വകാര്യ ബസിന്റെ പെർമിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയിൽ നിലനിർത്തുക

താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്കുമാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തി സംസ്ഥാനത്തെ എല്ലാ സ്വകാര്യ/കെ.എസ്.ആർ.ടി.സി. ബസുകളിലും നടപ്പാക്കുക.

സ്വകാര്യബസുകളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്കും യാത്രാസൗജന്യം അനുവദിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 800 കോടി രൂപ മാത്രമേ ഇതിന് വേണ്ടിവരുകയുള്ളൂവെന്നും അസോസിയേഷൻ പറയുന്നു.

Related Posts

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
22
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
291
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
54
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
133
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
32
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
121
Next Post
ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

Recent News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
54
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
20
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
25
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025