പൊന്നാനി:പൊന്നാനി പുഴമ്പ്രം ദേശത്തു താമസിച്ചു വരുന്ന തൃക്കണാശ്ശേരി മണി അമ്മക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി.ബഹറിൻ റിഫ സേവാ സമിതിയും, പുഴമ്പ്രം വിവേകാനന്ദ വായനശാലയും,പൊന്നാനി സേവാഭാരതിയും ചേര്‍ന്നാണ് വീട് നിർമ്മിച്ചു നൽകിയത്.വീടിന്റെ താക്കോൽ ദാന ചടങ്ങ് അഡ്വക്കറ്റ് ശങ്കുട്ടി ദാസും, മനീഷ് ജനകീയവും കൂടി നിർവഹിച്ചു.







