• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

ckmnews by ckmnews
November 26, 2024
in National
A A
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം രാത്രി 9.30. സഹജമായ തിരക്കിലായിരുന്നു അന്നും മുംബൈ മഹാനഗരം. പിന്നീടങ്ങോട്ട് ഉയർന്നുകേട്ടതെല്ലാം വെടിയൊച്ചകളും നിലവിളികളും. കടൽ മാർഗം മുംബൈയിലെത്തിയ പത്ത് ലഷ്കർ ഇ തയ്ബ ഭീകരർ നഗരത്തെ കൊലക്കളമാക്കി.ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചുവിട്ടു. വിദേശികളടക്കം കൊല്ലപ്പെട്ടത് 166 പേർ. മൂന്നു ദിവസം രാജ്യം ആശങ്കയുടെ മുൾമുനയിൽ നിന്നു. നംബർ 29-ന് രാവിലെ എട്ടുമണിയോടെ ഏറ്റുമുട്ടൽ അവസാനിച്ചു. 9 ഭീകരരെ സൈന്യം വധിച്ചു.മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളി എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി. കാലമങ്ങനെ കടന്നുപോവുകയാണെങ്കിലും കൺമുന്നിൽ ചിതറിവീണ രക്തത്തിന്റെ ചുവപ്പ് മുംബൈ ന​ഗരം ഇനിയും മറന്നിട്ടില്ല.കാതടപ്പിക്കുന്ന വെടിയൊച്ചകളും.

Related Posts

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
0
ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ
National

ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ

October 6, 2026
11
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
16
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
47
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
46
‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? രാജ്യം മുഴുവൻ എത്തുകയാണ്, യുവതലമുറ ഉണർന്നുകഴിഞ്ഞു’: സിജെപി
National

‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? രാജ്യം മുഴുവൻ എത്തുകയാണ്, യുവതലമുറ ഉണർന്നുകഴിഞ്ഞു’: സിജെപി

October 5, 2026
92
Next Post
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

Recent News

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
0
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
0
മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

October 6, 2026
3
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025