• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിന് പിന്നിൽ? റിയാക്ഷനില്‍ പെയ്ഡ് ഐഡികൾ’; രാഹുലിനെതിരെ ഇടതു പ്രൊഫൈലുകൾ

cntv team by cntv team
April 13, 2026
in Kerala
A A
‘തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിന് പിന്നിൽ? റിയാക്ഷനില്‍ പെയ്ഡ് ഐഡികൾ’; രാഹുലിനെതിരെ ഇടതു പ്രൊഫൈലുകൾ
0
SHARES
166
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ നേതാക്കന്മാരും സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോ​ഗിക്കാറുണ്ട്. കണ്ടന്റിന്റെ സ്വീകാര്യത അനുസരിച്ച്, അവയ്ക്ക് റീച്ച് കുറയുകയും കൂടുകയുമൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ലൈം​ഗികാരോപണക്കേസിൽ പ്രതിയായി കോൺ​ഗ്രസ് തന്നെ പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോകളുടെ റീച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചാവിഷയം.’മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്’ എന്ന ടൈറ്റിലിൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത അവസാന വിഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവ്സുമാണുള്ളത്. ഇതുമാത്രമല്ല, വയനാട് ടൗൺഷിപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളിലെ അദ്ദേഹത്തിന്റെ മുൻ വിഡിയോകൾക്കും വലിയ റീച്ചാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ ഈ റീച്ച് സോഷ്യൽ മീഡിയയിൽ കൃത്രിമം കാട്ടിയുണ്ടാക്കിയതാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇടത് സൈബർ ഹാൻഡിലുകൾ.’കുറേ സഖാക്കൾ പറയുന്നത് കേട്ടിട്ട് ഫാക്ട് ചെക്ക് ചെയ്യാം എന്ന് വിചാരിച്ച് രാഹുലിന്റെ പോസ്റ്റിൽ കയറി ആരൊക്കെയാണ് ലൈക്ക് ചെയ്തത് എന്ന് നോക്കിയതാണ്. ആദ്യത്തെ കുറച്ചു ഭാഗം കഴിഞ്ഞാൽ പിന്നെ ലൈക് ചെയ്യുന്നത് ഓരോ സ്ക്രീൻഷോട്ടിലും കുറെ ഫേക്ക് ഐഡികൾ അഥവാ പേയ്ഡ് ഐഡികൾ. എന്നാലും ഈ മാങ്കൂട്ടത്തിലിന്റെ ഒരു കാര്യം. തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല’- ഹരിതം ഷൈജു എന്നയാൾ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഫെയ്സ്ബുക്കിൽ കുറിച്ചു.ഇപ്പോഴും രാഹുലിന്റെ അവസാന വിഡിയോയുടെ റിയാക്ഷനുകൾ പരിശോധിച്ചാൽ ആദ്യകുറച്ച് ഭാ​ഗത്തിന് ശേഷം ഫേക്ക് ഐഡികളോ പേയ്ഡ് ഐഡികളോ ആണ്. ഈ പശ്ചാത്തലത്തിലാണ് സൈബറിടത്ത് രാഹുലിനെതിരെ വിമർശനം ഉയരുന്നത്. ഈ പ്രചാരണത്തിനെതിരെ ഇതുവരെ രാഹുൽ പ്രതികരണവുമായെത്തിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

Related Posts

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
1
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
64
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
2
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
29
തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം
Kerala

തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

October 2, 2026
78
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
76
Next Post
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

Recent News

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
1
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
0
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
0
സ്വർണ്ണ വിലയിൽ വർദ്ധനവ്

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025