• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും

ckmnews by ckmnews
March 28, 2026
in Sports
A A
ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: ക്രിക്കറ്റ് മത്സരം എന്നതിനപ്പുറം, ലോകം ശ്രദ്ധിക്കുന്ന ബിസിനസ് രംഗം എന്ന നിലയിലേക്ക് വളർന്നതിന്റെ ആവേശത്തിനിടയിൽ 19-ാമത് ഐ.പി.എൽ ക്രിക്കറ്റിന് ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. മത്സരം വൈകീട്ട് 7.30 മുതൽ. കഴിഞ്ഞ സീസണിൽ ജേതാക്കളായ ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിരക്കിലും തിരക്കിലുംപ്പെട്ട് 11 പേർ മരിച്ചതിനാൽ ഇക്കുറി വർണാഭമായ ഉദ്ഘാടനചടങ്ങുകൾ ഉണ്ടാകില്ല.രണ്ടുമാസത്തിലേറെ നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മെയ് 31-ന് ബെംഗളൂരുവിൽത്തന്നെയാണ്. ആകെ 10 ടീമുകൾ അണിനിരക്കും.പ്രാഥമികഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ ടീമുമായി രണ്ടുതവണയും മറ്റേ ഗ്രൂപ്പിലെ ടീമുമായി ഒരുതവണയും ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന നാലു ടീമുകൾ പ്ലേ ഓഫിലെത്തും. ടൂർണമെന്റിൽ ആകെ 74 മത്സരങ്ങളുണ്ട്.രാജസ്ഥാൻ റോയൽസ്, ബെംഗളൂരു എന്നീ ടീമുകളെ നിലവിലെ ഉടമകൾ വിറ്റത് ഈയിടെയാണ്. 18 വർഷത്തിനിടെ ടീമുകളുടെ മൂല്യത്തിൽ വലിയ വളർച്ചയുണ്ടായി. കഴിഞ്ഞവർഷം ഐ.പി.എൽ. ക്രിക്കറ്റ് കിരീടം നേടുമ്പോൾ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ ഉടമ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഡിയാജിയോ എന്ന കമ്പനിയായിരുന്നു. ഇക്കുറി ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ആദിത്യ ബിർള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യയും ബ്ലാക്ക് സ്റ്റോണും ഉൾപ്പെട്ട കൺസോർഷ്യമാണ് ബെംഗളൂരു ടീമിന്റെ പുതിയ മുതലാളിമാർ.2008-ൽ 300 കോടിയോളം രൂപയ്ക്ക് വിളിച്ചെടുത്ത ക്ലബ്ബിന്റെ ആസ്തി ഇപ്പോൾ 15,000 കോടിക്കു മുകളിലായി വളർന്നിരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും വൻ വ്യവസായികൾ ഐ.പി.എൽ. ടീമിനെ സ്വന്തമാക്കാൻ മത്സരിക്കുന്നു.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
53
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
189
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
22
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
69
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025