• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഇത് ചരിത്രം; കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

cntv team by cntv team
June 29, 2026
in Sports
A A
ഇത് ചരിത്രം; കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചരിത്രത്തിലാദ്യമായി കാനഡ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ സ്റ്റെഫാന്‍ എസ്റ്റാക്യോയാണ് വിജയഗോള്‍ നേടിയത്.ലോസ് ആഞ്ചലസില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ മിനിറ്റ് മുതല്‍ കണ്ടത്. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ പന്തടക്കത്തില്‍ ദക്ഷിണാഫ്രിക്ക മുന്നിട്ടുനിന്നപ്പോള്‍, മികച്ച മുന്നേറ്റങ്ങളുമായി കാനഡ പലതവണ ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം വിറപ്പിച്ചു.

34-കാരനായ ക്യാപ്റ്റന്‍ റോണ്‍വെന്‍ വില്യംസിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം കോട്ട കെട്ടി നിന്നപ്പോള്‍ കാനഡയുടെ പല സുവര്‍ണ്ണ അവസരങ്ങളും പാഴായി. കനേഡിയന്‍ സ്‌ട്രൈക്കര്‍മാരുടെ ഏഴോളം ഉറച്ച ഗോള്‍ശ്രമങ്ങളാണ് വില്യംസ് അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞിട്ടത്. മത്സരത്തിന്റെ 75-ാം മിനിറ്റില്‍ സൂപ്പര്‍ താരം അല്‍ഫോണ്‍സോ ഡേവിസ് പകരക്കാരനായി കളത്തിലിറങ്ങിയതോടെ കനേഡിയന്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 92-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്നത്. ബോക്‌സിന് തൊട്ടുപുറത്തുനിന്നും ലഭിച്ച പന്ത് മനോഹരമായ ഒരു വോളിയിലൂടെ മിഡ്ഫീല്‍ഡ് താരം സ്റ്റെഫാന്‍ എസ്റ്റാക്യോ ദക്ഷിണാഫ്രിക്കന്‍ വലയിലെത്തിച്ചു.

ഒരു ഗോളിന്റെ ബലത്തോടെ ചരിത്രത്തിലാദ്യമായി കാനഡ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നെതര്‍ലന്‍ഡ്‌സ് – മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് കാനഡ പ്രീക്വാര്‍ട്ടറില്‍ നേരിടുക.

Related Posts

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
45
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
81
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
46
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
91
Next Post
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

Recent News

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
2
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

August 15, 2026
43
ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

August 15, 2026
4
എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’; പ്രതി

August 15, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025