• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ

cntv team by cntv team
June 30, 2026
in Sports
A A
ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗ്വാഡലൂപ്പ്:  തുല്യശക്തികളുടെ പോരാട്ടംകണ്ട മത്സരത്തിൽ ഒടുവിൽ തീർപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ. നെതർലൻഡ്‌സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി (3-2). നിശ്ചിത സമയത്തും അധികസമയത്തും സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

മൊറോക്കോയ്ക്കായി സൂഫിയാൻ റഹീമി, താൽബി, സൈബാറി എന്നിവർ കിക്കുകൾ വലയിലാക്കി. എൽ അയ്‌നോയിയും ക്യാപ്റ്റൻ അഷ്‌റഫ് ഹക്കീമിയും കിക്കുകൾ നഷ്ടപ്പെടുത്തി. 

നെതർലൻഡ്‌സിനായി ജസ്റ്റിൻ ക്ലുയിവേർട്ടും ക്വിന്റൻ ടിമ്പറും സമ്മർവിലെയും കിക്കുകൾ പാഴാക്കി. കൂപ്പ്‌മെയ്‌നേഴ്‌സ്, വെർഗ്‌ഹോസ്റ്റ് എന്നിവർ ലക്ഷ്യംകണ്ടപ്പോൾ സമ്മർവിലെയുടെ ഷോട്ട് മൊറോക്കോ കീപ്പർ യാസിൻ ബോനോ തടുത്തിടുകയായിരുന്നു. 

71 മിനിറ്റുകളോളം ഗോൾരഹിതമായി തുടർന്ന മത്സരത്തിൽ നെതർലൻഡ്‌സാണ് ആദ്യം സ്‌കോർ ചെയ്തത്. 72-ാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെ ഡച്ച് ടീം മുന്നിലെത്തി. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ തന്നെ വുട്ട് വെർഗ്‌ഹോസ്റ്റിന്റെ നീക്കമാണ് ഡച്ച് ടീമിന്റെ ഗോളിലേക്ക് നയിച്ചത്. ഗോളി വെർബ്രൂഗൻ ക്ലിയർ ചെയ്ത പന്ത് വെർഗ്‌ഹോസ്റ്റ് ഹെഡ് ചെയ്ത് സമ്മർവില്ലിന് നൽകുകയായിരുന്നു. മൊറോക്കൻ പ്രതിരോധനിരയെ മറികടന്ന് ബോക്‌സിന് അരികിലെത്തിയ സമ്മർവിൽ വീഴുന്നതിന് തൊട്ടുമുൻപായി പന്ത് പാസ് ചെയ്തു. ഓടിയെത്തിയ ഗാക്‌പോ അവസരം മുതലെടുത്ത് പന്ത് വലയിലാക്കി.

ഗോൾ നേടിയ ഉടൻ തന്നെ ഗാക്‌പോ കണ്ണീരോടെ നിലത്തിരുന്നു. സഹതാരങ്ങൾ ഓടിയെത്തി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പാണ് ഗാക്‌പോയുടെ കുഞ്ഞ് മരണപ്പെട്ടത്.എന്നാൽ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ മൊറോക്കോയുടെ മറുപടിയെത്തി. ഇസ്സ ഡിയോപ്പിന്റെ ഹെഡറിലൂടെയായിരുന്നു മൊറോക്കോയുടെ സമനില ഗോൾ. പകരക്കാരനായി ഇറങ്ങിയ താൽബി മൈതാനത്തിന്റെ ഇടതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച്, വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ബോക്‌സിലേക്ക് നൽകിയ പന്ത് ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻഡൈക്കിനെ മറികടന്ന് ഇസ്സ ഡിയോപ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

അധികസമയത്തും ഗോളി വെർബ്രൂഗന്റെ കൈകൾ നെതർലൻഡ്‌സിനെ കാത്തു. 96-ാം മിനിറ്റിൽ സൂഫിയാൻ റഹീമിയുടെ ഗോളെന്നുറച്ച ഷോട്ട് അവിശ്വസനീയമായാണ് വെർബ്രൂഗൻ രക്ഷപ്പെടുത്തിയത്. പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നുള്ള ഷോട്ടാണ് വെർബ്രൂഗൻ സേവ് ചെയ്തത്.

പ്രതിരോധക്കളിയുടെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന മത്സരത്തിൽ നെതർലൻഡ്‌സ് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗന്റെയും മൊറോക്കോ ഗോളി യാസ്സിൻ ബോനോയുടെയും പ്രകടനം മികച്ചുനിന്നു. മെക്‌സിക്കോയിലെ എസ്റ്റാഡിയോ ബിബിവിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമും ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾക്ക് മുതിർന്നില്ല. ഡച്ച് ടീമിന്റെ പല മുന്നേറ്റങ്ങളും മൊറോക്കോ ശക്തമായ പ്രതിരോധമുയർത്തി തടഞ്ഞു. മൊറോക്കോയുടെ ഗോളെന്നുറച്ച രണ്ട് ശ്രമങ്ങൾ ഡച്ച് ഗോളി ബാർട്ട് വെർബ്രൂഗൻ രക്ഷപ്പെടുത്തി. വാൻ ഡെ വെനിന്റെ ബുള്ളറ്റ് ലോങ് റേഞ്ചർ രക്ഷപ്പെടുത്തി മൊറോക്കോ ഗോളി യാസ്സിൻ ബോനോയും ആദ്യ പകുതിയിൽ താരമായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഹൈഡ്രേഷൻ ബ്രേക്കിന് മുൻപും മൊറോക്കോയാണ് കൂടുതൽ അപകടകാരികളായി കാണപ്പെട്ടത്. ഹക്കിമിയുടെ കരുത്തുറ്റ ഷോട്ട് നെതർലാൻഡ്സ് ഗോൾകീപ്പർ വെർബ്രുഗൻ തടഞ്ഞിട്ടു.

20-ാം മിനിറ്റിൽ ഹക്കീമിയുടെ കോർണറിൽ നിന്നുള്ള എൽ അയ്‌നോയിയുടെ ഗോളെന്നുറച്ച ഹെഡറും തൊട്ടടുത്ത മിനിറ്റിൽ ഹക്കീമിയുടെ ഗോളിലേക്കുള്ള ഷോട്ടും വെർബ്രൂഗൻ രക്ഷപ്പെടുത്തിയിരുന്നു. 52-ാം മിനിറ്റിൽ മൊറോക്കോ ക്യാപ്റ്റൻ അഷ്റഫ് ഹക്കീമിയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. രണ്ടാം പകുതിയിൽ മൊറോക്കോ ആധിപത്യം പുലർത്തിയെങ്കിലും വെർബ്രൂഗൻ നടത്തിയ മികച്ച സേവുകൾ സ്‌കോർ നില മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.

Related Posts

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
25
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
21
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
81
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
155
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം
National

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
26
ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട
Kerala

ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും; കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ മാറിയതിന് പിന്നാലെ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട

September 30, 2026
44
Next Post
സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും

സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
366
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
56
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025