• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

ckmnews by ckmnews
March 11, 2026
in Business
A A
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 680 രൂപ കൂടി 1,19,760 രൂപയും ഗ്രാമിന് 85 രൂപ കൂടി 14,970 രൂപയുമായി. ഇന്നലെയും പവന് 520 രൂപ കൂടി 1,19,080 രൂപയും ഗ്രാമിന് 65 രൂപ കൂടി 14,885 രൂപയുമായിരുന്നു. രണ്ടുദിവസം കൊണ്ട് പവന് 1200 രൂപയാണ് കൂടിയത്. ഇത് സ്വർണവിപണിയിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു. എന്നാൽ മാർച്ച് ആറിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,18,160 രൂപയും ഗ്രാമിന് 14,770 രൂപയുമായിരുന്നു.പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഇന്ധനവില കുതിച്ചുയർന്നത് നാണയപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ലോഹവിലയെയും സമ്മർദ്ദത്തിലാക്കാൻ സാദ്ധ്യത ഏറെയാണ്. അതിന്റെ ഭാഗമായാണ് ആഗോളവിപണിയിൽ സ്വർണവിലയിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്നത്. ഫെഡറൽ റിസർവും മറ്റ് കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ നിലനിർത്താനോ അല്ലെങ്കിൽ ഇനിയും വർദ്ധിപ്പിക്കാനോ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് പലിശയോ ലാഭവിഹിതമോ നൽകാത്ത സ്വർണം പോലുള്ള ലോഹങ്ങളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,​00,​000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Related Posts

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
97
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

September 18, 2026
87
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
148
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

September 16, 2026
53
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Business

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
105
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

September 11, 2026
201
Next Post
നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ

നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
38
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
55
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
509
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
238
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025