• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ

ckmnews by ckmnews
March 11, 2026
in Kerala
A A
നെന്മാറ ഇരട്ടക്കൊലപാതകം; വിചാരണയ്‌ക്കിടെ കൂറുമാറ്റം, ചെന്താമരയ്‌ക്ക് അനുകൂലമായി മൊഴിമാറ്റി ബന്ധുക്കൾ
0
SHARES
216
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി. പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്‌ണനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി. ഇവർ കൂറുമാറിയതായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.2025 ജനുവരി 27നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയാണ് മറ്റ് രണ്ട് പേരുടെ കൂടി ജീവനെടുത്തത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട ചെന്താമരയെ പിടികൂടുന്നതിനായി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമങ്ങൾ അന്ന് കേരളം കണ്ടതാണ്.പാലക്കാട് അഡീഷണൽ ആന്റ് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. ചെന്താമരയ്‌ക്കെതിരെ നിരവധിപേർ മൊഴിനൽകിയിട്ടുണ്ട്. ഇതിനിടെയാണ് മൂന്ന് പ്രധാനസാക്ഷികൾ മൊഴി മാറ്റിയത്. ചെന്താമരയുടെ സഹോദരൻ രാധാകൃഷ്‌‌ണനാണ് മൊഴിമാറ്റിയ സാക്ഷികളിൽ പ്രധാനി. കൊലപാതകം നടത്തുന്നതിന്റെ തലേദിവസം ചെന്താമര തന്നെ വിളിച്ചിരുന്നതായാണ് രാധാകൃഷ്‌ണൻ പൊലീസിനോട് പറഞ്ഞത്. ചെന്താമര സുധാകരനെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞതായാണ് രാധാകൃഷ്‌ണൻ പൊലീസിൽ മൊഴി നൽകിയത്. എന്നാൽ, കോടതിയിൽ ഇയാൾ മൊഴി മാറ്റുകയായിരുന്നു. കൊലപാതകത്തിന്റെ തലേദിവസം ചെന്താമര വിളിച്ചിട്ടില്ലെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
242
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
99
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
52
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
645
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
138
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
93
Next Post
ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

Recent News

തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

September 20, 2026
2
‘മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

‘മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

September 20, 2026
2
മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
43
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025