പൊന്നാനി:സിപിഎം ന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി കനത്ത രാഷ്ട്രീയ പോരാട്ടള്‍ക്ക് ഒരുങ്ങുന്നു.പൊന്നാനിയില്‍ എം.കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് അവസാന വിവരം.പൊന്നാനി നിയോജക മണ്ഡലത്തിൽ മുൻ പി എസ് സി ചെയർമാനും, നിലവിലെ വഖഫ് ബോർഡ് ചെയർമാനും ആയ അഡ്വ.എം കെ സക്കീറിന്റെ പേര് കേട്ടു തുടങ്ങിയതോടെ തന്നെ പൊന്നാനിയിലെ സിപിഎം ലെ ഒരു വിഭാഗം വിമത സ്വരം ഉയര്‍ത്തുന്നുണ്ട്.പൊന്നാനി എം ഇ എസ് കോളജിലെ പൂർവ്വ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന എം കെ സക്കീർ സി പി എം പൊന്നാനി ഏരിയാ കമ്മിറ്റി അംഗവും പെരുമ്പടപ്പ് സ്വദേശിയുമാണ്.കഴിഞ്ഞ ദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം എം കെ സക്കീറിൻ്റെ പേര് അംഗീകരിച്ചത്.സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ നിർദ്ദേശം എതിരില്ലാതെ അംഗീകരിക്കുകയായിരുന്നു എന്നാണ് വിവരം.ഇടത് കോട്ട പൊളിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപി നൗഷാദ് അലി തന്നെ പൊന്നാനിയില്‍ മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാനിധ്യമായിരുന്ന കെപി നൗഷാദലി വര്‍ഷങ്ങളായി പൊന്നാനിയില്‍ പൊതുരംഗത്ത് സജീവമായിട്ടുണ്ട്.ഇതിനോടകം പ്രചരണ രംഗത്ത് തന്നെ നൗഷാദലി സജീവമായിട്ടുണ്ടെന്നാണ് വിവരം.അജയ്മോഹന്‍,സിദ്ധിക്ക് പന്താവൂര്‍ അടക്കമുള്ളവരും പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആവാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ സിദ്ധിക്ക് പന്താവൂര്‍ ഇടം പിടിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ഉണ്ട്.എംകെ സക്കീറും പികെ നൗഷാദലിയും എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി എത്തുമ്പോള്‍ പൊന്നാനിയില്‍ ഇത്തവണ രാഷ്ട്രീയ പോരാട്ടത്തിന് ചൂടേറും







