• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

ckmnews by ckmnews
August 6, 2026
in Kerala
A A
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നായ വാഹന മോഡിഫിക്കേഷനിൽ അനിശ്ചിതത്വം തുടരുന്നു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിന് പിന്നാലെ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്ന് ഉറപ്പുനൽകി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ.നിയമപരമായിട്ടുള്ളതും അംഗീകരിക്കാൻ സാധിക്കുന്നതുമായ മോഡിഫിക്കേഷനുകളുമായി മുന്നോട്ട് പോകാമെന്നും മന്ത്രി പറഞ്ഞു. നിയമം അംഗീകരിക്കുന്നത് അല്ലാതെ നിയമവിരുദ്ധമായി ഒരു സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസമാണ്, വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്.

പൊതുസുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരംമാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മോട്ടോർവാഹന നിയമം അനുസരിച്ച് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള വിവരങ്ങളിൽ വ്യത്യാസംവരുന്ന രീതിയിൽ വാഹനത്തിന് രൂപമാറ്റം വരുത്താനാകില്ല. അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർവാഹനനിയമത്തിനും വിധേയമായിരിക്കണമെന്നും കേന്ദ്രം അറിയിച്ചു.

പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളിൽ എന്തൊക്കെ മോടിപിടിപ്പിക്കൽ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതിനായി അഭിപ്രായസർവേക്ക് വകുപ്പിന്റെ സാമൂഹികമാധ്യമ പേജുകളിൽ ലിങ്കും പങ്കുവെച്ചിരുന്നു. വാഹന ഉടമ, ഡീലർ, മോഡിഫിക്കേഷൻ സ്ഥാപന ഉടമ, വാഹന നിർമാതാവ്, ഓഫ് റോഡ് അസോസിയേഷൻ എന്നിവർക്കെല്ലാം സർവേയിൽ പങ്കെടുക്കാം.

ഉപയോഗിക്കുന്ന വാഹനം ഏത്, എന്താവശ്യത്തിന് ഉപയോഗിക്കുന്നു തുടങ്ങിയ വിവരം നൽകണം. ആവശ്യമുള്ള മോഡിഫിക്കേഷൻ സംബന്ധിച്ച വിശദമായ ഓപ്ഷനുകളും ഗൂഗിൾ ഫോമിലുണ്ട്. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ നിയമാനുസൃതമായ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവായിരിക്കേ, വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനമേറ്റശേഷവും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

സർവേ ഉൾപ്പെടെയുള്ളവ നടത്തുന്നുണ്ടെങ്കിലും വാഹനപ്രേമികൾ ആഗ്രഹിക്കുന്ന വമ്പൻ ഇളവുകളൊന്നും ലഭിക്കാനിടയില്ല. നിർമാണ വേളയിലുള്ളതിനേക്കാൾ മാറ്റം വരുത്തുന്നത് കേന്ദ്രനിയമത്തിന് എതിരാണ്. ഇതിൽ ഇളവ് നൽകാനാകില്ല. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി രൂപവത്കരിച്ച സുപ്രീംകോടതി സമിതിയുടെ കർശന നിരീക്ഷണത്തിലാണ് കേരളം. ഇളവ് അനുവദിച്ചാൽ അതിൽ സമിതി ഇടപെടാനിടയുണ്ട്.

Related Posts

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍
Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
21
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി
Kerala

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
25
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ
Kerala

‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

November 25, 2026
25
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല
Kerala

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
77
‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Kerala

‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

November 25, 2026
36
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ
Crime

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ

November 25, 2026
179
Next Post
കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

കെഎസ്‌ആർടിസി 'എക്‌സിക്യൂട്ടീവ് ക്ളാസ്' സർവീസ് ഈ മാസം 13 മുതൽ

Recent News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
21
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
25
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

November 25, 2026
25
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025