ചാലിശ്ശേരി:ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെയും
(വിമ),ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം (BLS Training)നടന്നു.പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കുന്നംകുളം മലങ്കര മിഷൻ ഹോസ്പിറ്റൽ അനസ്തേഷ്യോളജിസ്റ്റും,ബിഎൽഎസ് പരിശീലകനുമായ ഡോ:ടി.അജിത്ത് അടിസ്ഥാന ജീവൻ രക്ഷാ പരിശീലന ക്ലാസ് എടുത്തു.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,പഞ്ചായത്ത് അംഗങ്ങൾ,ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ:എ.ശ്രീകുമാർ,ചാലിശ്ശേരി കൃഷ്ണ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ:എൻ.വേണുഗോപാൽ,വിമ കുന്നംകുളം ചെയർപേഴ്സൺ ഡോ:വനജ വേണുഗോപാൽ,സെക്രട്ടറി ഡോ:ടി.കൃഷ്ണപ്രിയ,മാധ്യമ പ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരി,ആശ പ്രവർത്തകർ,അങ്കണവാടി ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങൾ,സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറിലധികം പേർ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.







