ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് .ഇല യുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തക
കെ കെ ലതിക ടീച്ചർ നിർവഹിച്ചു.പാരിസ്ഥിതിക ബോധo ഉള്ള യുവതലമുറ വളർന്നു വരേണ്ടത് പ്രപഞ്ച നിലനിൽപ്പിന് അനിവാര്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് പി പി എം അഷറഫ് പ്രഭാഷണം നടത്തി.വൈസ് പ്രിൻസിപ്പൽ ഡോക്ടർ എം കെ ബൈജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ യു, കോളേജ് യൂണിയൻ ചെയർമാൻ സിനാജ്, ഡോ. ഗീത, ക്ലബ് കോർഡിനേറ്റർ മുഹമ്മദ് ആസിഫ് എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥികളായ തൽമിയ സ്വാഗതവും ഫിദ നന്ദിയും അറിയിച്ചു









