• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡ്രൈവിംഗ് സ്കൂളിലൂടെ ആയിരങ്ങൾക്ക് റോഡിൽ ധൈര്യം പകർന്ന ചന്ദ്രികയും കുടുംബവും വേറിട്ട കാഴ്ചയാകുന്നു.

ckmnews by ckmnews
March 9, 2026
in UPDATES
A A
ഡ്രൈവിംഗ് സ്കൂളിലൂടെ ആയിരങ്ങൾക്ക് റോഡിൽ ധൈര്യം പകർന്ന ചന്ദ്രികയും കുടുംബവും വേറിട്ട കാഴ്ചയാകുന്നു.
0
SHARES
173
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അന്താരാഷ്ട്ര വനിതാദിനത്തില്‍ ശ്രദ്ധ നേടുകയാണ് ഒരു കുടുംബത്തിലെ ആറു വനിതകൾ.വനിത ഡ്രൈവിംഗ് സ്കൂളിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകിയ ചന്ദ്രികയും കുടുംബവുമാണ് സമൂഹത്തിൽ ആത്മവിശ്വാസത്തിന്റെ വഴികാട്ടികളായി മാറിയത്.

തൃശൂർ അമല തോളൂരിലെ ഓടാട്ടിൽ ശേഖരൻ–മീനാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രികയാണ് ഈ വിജയകഥയുടെ ശിൽപി.അനുജത്തിമാരും മക്കളും മരുമകളും ചേർന്നാണ് ഇന്ന് ഈ ദൗത്യം മുന്നോട്ടു കൊണ്ടുപോകുന്നത്.

തൃശൂർ പാറപ്പുറത്ത് പ്രേമനാഥനെ വിവാഹം കഴിച്ചതിന് ശേഷം 1990-ൽ തൃശൂരിലെ കേരള ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന ചന്ദ്രിക ടൂവീലർ,ഓട്ടോറിക്ഷ, കാർ എന്നിവയുടെ ലൈസൻസ് നേടി.തുടർന്ന് അവിടെ തന്നെ ആറുവർഷത്തിലധികം പരിശീലകയായി പ്രവർത്തിച്ചു.സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ പോലും മടിച്ചിരുന്ന കാലത്ത് സ്ത്രീകൾ ധൈര്യത്തോടെ റോഡിലിറങ്ങി മുന്നേറണം എന്ന വിശ്വാസത്തിലാണ് 1997-ൽ കുന്നംകുളം കാണിപയ്യൂരിൽ വനിത ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചത്.പിന്നീട് ചാലിശേരിയിലും പരിശീലന കേന്ദ്രം ആരംഭിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി മുലയംപറമ്പത്ത് കാവ് മൈതാനത്ത് മികച്ച പരിശീലനമാണ് നൽകുന്നത്.29 വർഷത്തിൻ്റെ നിറവിൽ നില്‍കുന്ന ഇവരുടെ വനിത പരിശീലന കേന്ദ്രം നിരവധി സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ പാത തുറന്നു.

തോളൂരിലെ അനുജത്തിമാരായ ലത അനിൽകുമാർ,സുനിത സജീവ്,അനുജത്തിയുടെ മകൾ ശ്രുതി സനൽ, ചന്ദ്രികയുടെ മകൾ പ്രസീതസുനിൽകുമാർ, മരുമകൾ സുമി പ്രബീൺ എന്നിവരും മകൻ പ്രബീണും ചന്ദ്രികയുടെ പാത പിന്തുടർന്ന് പരിശീലകരായി സജീവമായി രംഗത്തുണ്ട്.ജോലി തേടുന്ന യുവതികൾക്കും വീട്ടമ്മമാർക്കും റോഡിലിറങ്ങാനുള്ള ധൈര്യം പകർന്നുനൽകുകയാണ് ഇവർ. ക്ലച്ചും ബ്രേക്കും പഠിപ്പിക്കുന്ന പരിശീലനം മാത്രമല്ല,ഭയവും ആശങ്കയും വിട്ടൊഴിയാനുള്ള ആത്മവിശ്വാസ പരിശീലനവുമാണ് ഇവിടെ നൽകുന്നത്.

സ്റ്റിയറിംഗ് പിടിക്കുമ്പോൾ കൈ വിറയ്ക്കുന്ന വീട്ടമ്മമാരെ ആത്മവിശ്വാസത്തോടെ വാഹനം ഓടിച്ച് മടങ്ങുന്ന നിലയിലേക്ക് എത്തിക്കുന്നതുവരെ പരിശീലകർ കൂടെയുണ്ടാകുന്നതാണ് ഇവരുടെ സവിശേഷത കേച്ചേരി, മുല്ലശ്ശേരി, കുന്നംകുളം, ചാലിശേരി തുടങ്ങിയ പ്രദേശങ്ങളിൽ ശ്രീഭദ്ര , ഹരിശ്രീ , വനിത എന്നീ പേരുകളിലാണ് ഇവർ ഡ്രൈവിംഗ് പരിശീലനം നൽകുന്നത്.പരിശീലനത്തിനൊപ്പം പഠനത്തിലും ചന്ദ്രിക ശ്രദ്ധേയയാണ്. 63-ാം വയസ്സിൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ എ ഗ്രേഡ് നേടി അവർ പഠനത്തിലും മികവ് തെളിയിച്ചു.

അന്താരാഷ്ട്ര വനിതാദിനത്തിൽ, സ്റ്റിയറിംഗ് പിടിച്ച് ധൈര്യത്തിന്റെ ദിശ കാണിക്കുന്ന ഈ ആറു വനിതകൾ പുതിയ തലമുറയ്ക്ക് പ്രചോദനത്തിന്റെ വിളക്കുകളായി മാറുകയാണ്.

Related Posts

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്
UPDATES

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

March 9, 2026
15
നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം’3 പേർക്ക് ദാരുണാന്ത്യം
UPDATES

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം’3 പേർക്ക് ദാരുണാന്ത്യം

March 9, 2026
7
പൊന്നാനിയില്‍ ചിത്രം തെളിയുന്നു’എംകെസക്കീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാവും’യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി നൗഷാദലി
UPDATES

പൊന്നാനിയില്‍ ചിത്രം തെളിയുന്നു’എംകെസക്കീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാവും’യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി നൗഷാദലി

March 9, 2026
160
വനിതാ ദിനത്തിൽ 100 വനിതകൾക്ക് ആദരവും 100 പെൺകുട്ടികൾക്ക് റമളാൻ സമ്മാനവും നൽകി സൈബർമീഡിയ പെണ്മ-2026
UPDATES

വനിതാ ദിനത്തിൽ 100 വനിതകൾക്ക് ആദരവും 100 പെൺകുട്ടികൾക്ക് റമളാൻ സമ്മാനവും നൽകി സൈബർമീഡിയ പെണ്മ-2026

March 9, 2026
28
മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ ആദരിച്ചു
UPDATES

മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ ആദരിച്ചു

March 9, 2026
98
ഉപജില്ലയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം
UPDATES

ഉപജില്ലയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകാരം

March 9, 2026
2
Next Post
പൊന്നാനിയില്‍ ചിത്രം തെളിയുന്നു’എംകെസക്കീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാവും’യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി നൗഷാദലി

പൊന്നാനിയില്‍ ചിത്രം തെളിയുന്നു'എംകെസക്കീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാവും'യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി നൗഷാദലി

Recent News

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

March 9, 2026
15
നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം’3 പേർക്ക് ദാരുണാന്ത്യം

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം’3 പേർക്ക് ദാരുണാന്ത്യം

March 9, 2026
7
പൊന്നാനിയില്‍ ചിത്രം തെളിയുന്നു’എംകെസക്കീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാവും’യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി നൗഷാദലി

പൊന്നാനിയില്‍ ചിത്രം തെളിയുന്നു’എംകെസക്കീര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാവും’യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി നൗഷാദലി

March 9, 2026
160
ഡ്രൈവിംഗ് സ്കൂളിലൂടെ ആയിരങ്ങൾക്ക് റോഡിൽ ധൈര്യം പകർന്ന ചന്ദ്രികയും കുടുംബവും വേറിട്ട കാഴ്ചയാകുന്നു.

ഡ്രൈവിംഗ് സ്കൂളിലൂടെ ആയിരങ്ങൾക്ക് റോഡിൽ ധൈര്യം പകർന്ന ചന്ദ്രികയും കുടുംബവും വേറിട്ട കാഴ്ചയാകുന്നു.

March 9, 2026
173
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025