• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനത്തിന് തിങ്കളാഴ്ച പതാക ഉയരും

ckmnews by ckmnews
November 24, 2024
in UPDATES
A A
സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനത്തിന് തിങ്കളാഴ്ച പതാക ഉയരും
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍: സിപിഐ എം 24-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി എടപ്പാള്‍ ഏരിയ സമ്മേളനത്തിന് തിങ്കളാഴ്ച എടപ്പാള്‍ പൊന്നാനി റോഡില്‍ സീതറാം യെച്യൂരി നഗറില്‍ പതാക ഉയരും. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച അയിലക്കാട് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ കദീജ ഖാസില്‍ രാവിലെ 10ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റിയംഗം പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഇ ജയന്‍, വി പി സക്കരിയ പി കെ ഖലീമുദ്ധീന്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക, കൊടിമര, ദീപശിഖ, സ്മൃതിയാത്ര പ്രയാണം ആരംഭിക്കും. തിങ്കളാഴ്ച പകല്‍ 3ന് പി പത്മനാഭന്റെ വീട്ടില്‍ നിന്ന് സി രാമകൃഷ്ണന്‍ ക്യാപ്റ്റനും എം മുസ്തഫ വൈസ് ക്യാപ്റ്റനും ഇ വി മോഹനന്‍ മാനേജരുമായ പതാക ജാഥ പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് വി വി അബൂബക്കറിന്റെ വീട്ടില്‍ നിന്നും ഇ രാജഗോപാല്‍ ക്യാപ്റ്റനും എസ് സുജിത്ത് വൈസ് ക്യാപ്റ്റനും ടി കെ സൂരജ് മാനേജരുമായ കൊടിമരജാഥ എ ശിവദാസന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5ന് കെ പ്രഭാകരന്‍ ക്യാപ്റ്റനും സി എസ് പ്രസന്ന വൈസ് ക്യാപ്റ്റനും എ സിദ്ധീഖ് മാനേകരുമായ ദീപശിഖ ജാഥ പവിത്രന്‍ വൈദ്യരുടെ വീട്ടില്‍ നിന്ന് കെ പി ശങ്കരന്‍ ഉദ്ഘാനം ചെയ്യും. രാവിലെ 10ന് എം പി കുട്ടന്‍നായരുടെ വീട്ടില്‍ നിന്ന് പി വിജയന്‍ ക്യാപ്റ്റനും വി വി കുഞ്ഞുമുഹമ്മദ് വൈസ് ക്യാപ്റ്റനും ആരിഫ നാസര്‍ മാനേജരുമായ സ്മൃതിയാത്ര ടി സത്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അറ്റലത്റ്റുകളുടെയും മോട്ടോര്‍ ബൈക്കുകളുടെയും അകമ്പടിയോടെ 5.30ന് മൂന്നു ജാഥകളും സ്മൃതി യാത്രയും സംഗമിച്ച് പൊതുസമ്മേളന നഗരിയായ സീതാറാം യെച്യൂരി നഗറായ എടപ്പാള്‍ പൊന്നാനി റോഡില്‍ എത്തും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി പി മോഹന്‍ദാസ് പതാക ഉയര്‍ത്തും. പൊതുസമ്മളനത്തിന്റെ ഭാഗമായി റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും.
എടപ്പാള്‍ പൊന്നാനി റോഡില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു ശേഷം ജി മേജർ മ്യൂസിക്ക് ബാൻഡ്സിൻ്റെ മ്യൂസിക്ക് നൈറ്റ് ഉണ്ടാകും. സമ്മേളനം ചരിത്രസംഭവമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി പി മോഹന്‍ദാസ്, സിപിഐ എം എടപ്പാള്‍ ഏരിയാ സെക്രട്ടറി ടി സത്യന്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സി രാമകൃഷ്ണന്‍, വി വി കുഞ്ഞുമുഹമ്മദ്, പി വിജയന്‍, എടപ്പാള്‍ ലോക്കല്‍ സെക്രട്ടറി അഡ്വ. കെ വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Posts

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
3.1k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
253
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
78
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു
UPDATES

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

August 13, 2026
54
അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,
UPDATES

അയ്യൂബി എജുസിറ്റിയിൽ അവരുടെ 859മത് ഉറൂസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് തുടക്കമായി,

August 13, 2026
33
കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു
UPDATES

കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ പിതൃസ്മരണയുടെ കർക്കിടകവാവ് ബലിതർപ്പണം നടന്നു

August 13, 2026
44
Next Post
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ‘ഒപ്പം 2024’ ഉദ്ഘാടനം ചെയ്തു

സ്കൂൾ സോഷ്യൽ സർവീസ് സ്കീം 'ഒപ്പം 2024' ഉദ്ഘാടനം ചെയ്തു

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
90
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
21
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025