• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കേരള സ്റ്റോറി2 പ്രദര്‍ശിപ്പിക്കാന്‍ നീക്കം, വിലക്ക് നിലനില്‍ക്കെ ബുക്കിങ്; കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി

ckmnews by ckmnews
February 27, 2026
in Local News
A A
കേരള സ്റ്റോറി2 പ്രദര്‍ശിപ്പിക്കാന്‍ നീക്കം, വിലക്ക് നിലനില്‍ക്കെ ബുക്കിങ്; കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കേരള സ്റ്റോറി2 ചിത്രത്തിന്റെ പ്രദർശനം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ സിനിമയുടെ ടിക്കറ്റ് വിറ്റുവെന്ന് ആരോപണം. പശ്ചിമ ബംഗാളിലും മുംബൈയിലുമാണ് സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. ചിത്രം ഇന്ന് റിലീസ് ചെയ്യാനിരിക്കെ ഹൈക്കോടതി 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്റ്റേക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇത് മറികടന്നാണ് നിർമാതാക്കളുടെ നീക്കം.ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജിക്കാർക്ക് അനുമതി നൽകി. ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ സിനിമയുടെ ടിക്കറ്റ് വിറ്റഴിച്ചുവെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുക. ടിക്കറ്റിന്റെ ബുക്കിങ് വിവരങ്ങളും ബുക്ക് ചെയ്ത ടിക്കറ്റിന്റെ കോപ്പിയടക്കം ഉയർത്തിപ്പിടിച്ചാണ് ഹർജി സമർപ്പിക്കുക.

മുംബൈയിലും ബംഗാളിലും ഓൺലൈനിൽ ടിക്കറ്റ് വിറ്റഴിച്ചുവെന്ന് ഹർജിക്കാർ ആരോപിച്ചു. നിയമ വ്യവസ്ഥയെ കാറ്റിൽ പറത്തിയുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാരനായ ഫ്രെഡി റിപ്പോർട്ടറിനോട് പറഞ്ഞു. നിയമത്തോട് ആദരവുള്ളതുകൊണാണ് നമ്മൾ നിയമത്തിന്റെ വഴിക്ക് നീങ്ങുന്നത്. നിയമത്തെ കാറ്റിൽ പറത്തി അവർ ബുക്കിങ് എടുക്കുകയും, കേവലം പണം സമ്പാദിക്കൽ മാത്രമമാണ് സമൂഹത്തിനോട് ഉത്തരവാദിത്തമില്ല എന്നാണ് അവരുടെ നിലപാടുമെങ്കിൽ അതിനെതിരെ ശബ്ദിക്കുക തന്നെ വേണമെന്നും ഫ്രെഡി പറഞ്ഞു.

സിനിമയുടെ പ്രദർശനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരനാണ് ഫ്രെഡി ഫ്രാൻസിസ്. ഫ്രെഡിയുടെയും കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയുടെയും ഹർജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞ് ഇടക്കാല ഉത്തവിറക്കിയത്. കേരള സ്റ്റോറി 2വിന് പ്രദർശനാനുമതി നൽകരുതെന്നും ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. 15 ദിവസത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ.അതേസമയം സിനിമ സ്റ്റേ ചെയ്തതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതിയിൽ ഇന്നലെ രാത്രിയിൽ പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. വാദം പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റിയിരിക്കയാണ്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ ഷാ നൽകിയ അപ്പിലാണ് രാത്രിതന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്.

Related Posts

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ
Local News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
37
ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
721
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി
Local News

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 7, 2026
55
ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു
Local News

ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു

September 7, 2026
113
പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
70
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
527
Next Post
‘തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ്’; പത്മജാ വേണുഗോപാൽ തൃശൂരിലെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി

‘തൃശൂരിൽ പത്മജയുടെ വിജയം ഉറപ്പ്’; പത്മജാ വേണുഗോപാൽ തൃശൂരിലെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
20
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
124
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
137
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
254
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025