• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സടകുടഞ്ഞ് സോറൻ; ജാർഖണ്ഡിൽ കുതിച്ചുയർന്ന് ഇൻഡ്യാ സഖ്യം

ckmnews by ckmnews
November 23, 2024
in National
A A
സടകുടഞ്ഞ് സോറൻ; ജാർഖണ്ഡിൽ കുതിച്ചുയർന്ന് ഇൻഡ്യാ സഖ്യം
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റാഞ്ചി: വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാർഖണ്ഡിൽ ലീഡ് ഉയർത്തി ഇൻഡ്യാ സഖ്യം. മിനിറ്റുകൾക്ക് മുമ്പ് മാത്രം ലീഡുയത്തിയിരുന്ന എൻഡിഎയെ മലർത്തിയടിച്ചാണ് ഇൻഡ്യാ സഖ്യത്തിന്റെ മടങ്ങിവരവ്. 88ൽ 28 സീറ്റുകളിൽ ബിജെപി ലീഡ് ഉയർത്തി നിൽക്കുമ്പോൾ 49 സീറ്റുകളിലും ഇൻഡ്യാ സഖ്യത്തിനാണ് ലീഡ്. ബാക്കിയുള്ള നാല് സീറ്റുകളിലാണ് മറ്റു പാർട്ടികൾ ലീഡ് ഉയർത്തി നിൽക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറൻ 4,921 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത് എക്സിറ്റ് പോൾ ഫലങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് നിലവിൽ ഇൻഡ്യാ മുന്നണി ലീഡ് ഉയർത്തിയിരിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎക്കാണ് സംസ്ഥാനത്ത് മുൻതൂക്കം. എന്നാൽ ഉയർന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യാ സഖ്യം.ജാർഖണ്ഡിൽ 1213 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപെയ് സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ. അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു.കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ചംപെയ് സോറൻ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത്. എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നെങ്കിലും കൃത്യമായ ഒരു മുൻതൂക്കം പ്രവചിക്കപ്പെടാത്തത് ജെഎംഎം നേതൃത്വത്തിലുള്ള ഇൻഡ്യാ സഖ്യത്തിന് ആത്മവിശ്വാസം നൽകുന്നതാണ്.രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ൽ ഇത് 65.18 ആയിരുന്നു. പോളിങ് ശതമാനം ഉയർന്നതും ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാണുന്നത്.

Related Posts

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
75
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
101
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
118
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം
National

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

June 9, 2026
18
‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ
National

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
213
ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം
National

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

June 8, 2026
85
Next Post
‘യുഡിഎഫിന്റെ കള്ളപ്രചരണങ്ങള്‍ ജനം അതിജീവിച്ചു; ഇടതുപക്ഷത്തിന്റെ പിന്നിൽ അണിനിരന്നു’: കെ രാധാകൃഷ്ണന്‍

'യുഡിഎഫിന്റെ കള്ളപ്രചരണങ്ങള്‍ ജനം അതിജീവിച്ചു; ഇടതുപക്ഷത്തിന്റെ പിന്നിൽ അണിനിരന്നു': കെ രാധാകൃഷ്ണന്‍

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
14
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
9
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
29
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
437
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025