• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

ckmnews by ckmnews
February 17, 2026
in Kerala
A A
‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
0
SHARES
350
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്‌സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സത്യഭാമയുടെ ഫേസ്ബുക്ക് കുറിപ്പ്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രക്കും ടെന്‍ഷനെന്നും കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ഓക്കെയൊകുമെന്നുമുള്ള ഉപദേശവും സത്യഭാമ നല്‍കുന്നു. സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് രേഖ രതീഷ് വീഡിയോ പങ്കുവെച്ചത്.’പ്രിയപ്പെട്ട സര്‍ക്കാര്‍, പിണറായി വിജയന്‍ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാന്‍ മലയാളം സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നൊരു മകന്‍ എനിക്കുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ എന്റെ ഫ്‌ലാറ്റില്‍ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് മോശം ക്യാപ്ഷനുകള്‍ കൊടുത്ത് എന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മര്‍ദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍.എന്നാല്‍ യൂട്യൂബേഴ്‌സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മര്‍ദം കാരണം ജീവിക്കാന്‍ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്‌സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വീഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇവിടെ അവസാനിക്കണം. എന്നെ മാത്രമല്ല, ഇതേ ഫീല്‍ഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവര്‍. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകരുത്. സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’, നടി വീഡിയോയിലൂടെ പറയുന്നു.

Related Posts

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
134
ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു
Kerala

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

July 17, 2026
127
പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala

പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

July 17, 2026
191
ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Kerala

ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

July 17, 2026
106
പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്
Kerala

പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്

July 17, 2026
45
മുന്നറിയിപ്പില്‍ മാറ്റം; തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്, 10 ഇടത്ത് യെല്ലോ അലേര്‍ട്ട്
Kerala

മുന്നറിയിപ്പില്‍ മാറ്റം; തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്, 10 ഇടത്ത് യെല്ലോ അലേര്‍ട്ട്

July 17, 2026
69
Next Post
സുരക്ഷാ ബോധവൽക്കരണത്തിനായി കുട്ടി പോലീസ് പൊന്നാനി ഫയർ സ്റ്റേഷൻ സന്ദർശിച്ചു

സുരക്ഷാ ബോധവൽക്കരണത്തിനായി കുട്ടി പോലീസ് പൊന്നാനി ഫയർ സ്റ്റേഷൻ സന്ദർശിച്ചു

Recent News

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
173
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
242
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
134
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025