• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച് മോട്ടോർ വാഹന വകുപ്പ്,​ സ്‌കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് റദ്ദാക്കി

ckmnews by ckmnews
February 13, 2026
in Local News
A A
പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച് മോട്ടോർ വാഹന വകുപ്പ്,​ സ്‌കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് റദ്ദാക്കി
0
SHARES
709
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ സ്‌നേഹാദരങ്ങൾ കൈമാറിയത്. സംഭവത്തിൽ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്തുവെന്നും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത്. ‘സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്‌‌‌‌പാത്തുകൾ കാൽനടയാത്രക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.’ വിനു ജോസ് പറഞ്ഞു. പ്രഭാവതിയമ്മയുടെ ഇടപെടലിനെ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറും അഭിനന്ദിച്ചു. നിയമം ലംഘിച്ചെത്തിയ സ്‌കൂട്ടർ യാത്രികനോട് പ്രഭാവതിയമ്മ മാന്യമായാണ് പെരുമാറിയതെന്നും ഫുട്പാത്ത് ആളുകൾക്ക് നടക്കാനുള്ളതാണെന്നും അവർ സ്‌കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോൾ ബഹുമാനം തോന്നുന്നിയെന്നും മന്ത്രി പറഞ്ഞു.ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ മഫ്തിയിൽ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകളും ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
148
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
188
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
69
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
143
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
245
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
50
Next Post
തിരുവനന്തപുരം‌ മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തി; യുവതിയെ പിടികൂടി സുരക്ഷാജീവനക്കാർ

തിരുവനന്തപുരം‌ മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തി; യുവതിയെ പിടികൂടി സുരക്ഷാജീവനക്കാർ

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
63
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
61
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
99
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025