ചങ്ങരംകുളം:ആലങ്കോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും രേവതി പൊങ്കാലയും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയുടേയും നെട്ടത്ത് നാരായണൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി കുറുവമന അർജുനൻ നമ്പൂതിരിയുടേയും കാർമികത്വത്തിലാണ് പൂജകൾ നടന്നത്.കാലത്ത് ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശപൂജ, കലശം ആടൽ എന്നിവയും നടന്നു. നെട്ടത്ത് നാരായണൻ നമ്പൂതിരിയും അർജുനൻ നമ്പൂതിരിയും
പണ്ടാര അടുപ്പിൽ തീ പകർന്ന് പൊങ്കാല ഭദ്രദീപം തെളിയിച്ചു.നിരവധി ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കെടുത്തു. ടി. കൃഷ്ണൻ നായർ ഗുരുസ്വാമി ദേവീ സ്തോത്രം ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് പ്രസാദ ഊട്ടും നടന്നു.ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.










