നേതാക്കൾ നാവടക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ. സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല. അത്തരം പ്രസ്താവനകളെ പാര്‍ട്ടി തളളിപറയുമെന്നും എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. എം വി ഗോവിന്ദൻ ഉദ്ദേശിച്ചത് സജി ചെറിയാനെയും എ കെ ബാലനെയും. CPIM സംസ്ഥാന സമിതിയിൽ സജി ചെറിയാന് രൂക്ഷവിമര്‍ശനം ഉയർന്നു. വിവാദ പ്രസ്താവന പാര്‍ട്ടിക്ക് ക്ഷീണമായെന്നും നേതാക്കൾ വിമർശിച്ചു.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. വർഗീയത പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് അത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം രാജ്യത്തെ ഏറ്റവും ശക്തമായ വർഗീയ വിരുദ്ധ പ്രസ്ഥാനമാണെന്ന് ഓർമ്മിപ്പിച്ചു.
സിപിഐഎമ്മിനെതിരെ ഇപ്പോൾ നടക്കുന്നത് കള്ളപ്രചാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളത്. വർഗീയ വിരുദ്ധമല്ലാത്ത ഭാഷയിൽ ആര് സംസാരിച്ചാലും അതിനോട് യോജിപ്പില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി ചേരാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒരു മടിയുമില്ലെന്നും എന്നിട്ടാണ് സിപിഐഎമ്മിനെ കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.







