ചങ്ങരംകുളം:നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ കെ വി ഷാമില തൻറെ ആദ്യ മാസത്തിൽ ലഭിച്ച ഹോണറേറിയം കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് നൽകിക്കൊണ്ട് മാതൃകയായി.ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ശാമിലയിൽ നിന്ന് കാരുണ്യം പ്രസിഡണ്ട്
പി പി എം അഷ്റഫ് തുക ഏറ്റുവാങ്ങി.സെക്രട്ടറി
പി കെ അബ്ദുല്ല കുട്ടി ജബ്ബാർ പള്ളിക്കര എംഎ ലത്തീഫ് ആയിഷ ഹസ്സൻ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്തിൽ നിന്ന് പരമാവധി സഹകരണം പാലിയേറ്റീവ് സംവിധാനത്തിന് നൽകാൻ ശ്രമിക്കുമെന്ന് മെമ്പർ മറുപടി പ്രസംഗത്തിൽ പറഞ്ഞു







