ചങ്ങരംകുളം:ആലംകോട് ജനത എ എൽ പി സ്കൂളിന്റെ 66-ാമത് വാർഷികം ആഘോഷിച്ചു. റിട്ട. പൊന്നാനി തഹസിൽദാർ പി.പി മുഹമ്മദ്കുട്ടി ഹാജി പതാക ഉയർത്തി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് അനിയൻ ആലംകോട് അദ്ധ്യക്ഷത വഹിച്ചു.ചങ്ങരംകുളം എസ് ഐ നെസിയ മുഖ്യാതിഥിയായിരുന്നു.എൻഡോവ്മെന്റ് വിതരണം, സപ്ലിമെന്റ് പ്രകാശനം , സൗജന്യ സ്കൂൾ ഭാഗ് വിതരണം, എല്‍എസ്എസ് ,എസ്എസ്എല്‍സി,പ്ളസ്ടു വിജയികളെ അനുമോദിക്കൽ വാർഷികത്തിന്റെ ഭാഗമായി നടന്നു.പ്രധാനധ്യാപിക എൻ.എസ് ബീനമോൾ റിപ്പോർട്ട് അവതരിപ്പിച്ചു.ആലംകോട് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ്മ ലത്തീഫ്, വാർഡ് മെമ്പർ കെ. മാധവൻ, മാനേജർ പി.പി ഫാത്തിമ്മ, എടപ്പാൾ എ. ഇ.ഒ രമ വി.വി, കെ. രേണുക, ജിജി വർഗീസ്, ജബ്ബാർ ആലംകോട്, കെ. അനസ്, ഷാഹുൽ ഹമീദ്, സംസാരിച്ചു.







