എരമംഗലം :അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഹരി ഉടമകൾക്കുള്ള ലാഭവിതരണവും,കർഷകർക്കുള്ള ആദരവും, കാർഷിക ഉപകരണങ്ങളുടെ വിതരണവും നടന്നു. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ബാങ്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പിടി അജയ് മോഹൻ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഹരി ഉടമകൾക്കുള്ള ബാങ്കിന്റെ ലാഭവിഹിത വിതരണം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം വി ആർ മുഹമ്മദിൽ നിന്ന് നിക്ഷേപം ഏറ്റുവാങ്ങി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് പി ജ്യോതിബാസ് നിർവഹിച്ചു.പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സമ്മിശ്ര കർഷകർക്കുള്ള അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്റെ ആദരം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്റഫ് നിർവഹിച്ചു .കാർഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.കെ ആലിയും, ഓഹരി സമാഹരണത്തിന്റെ ഉദ്ഘാടനം പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലനും നിർവഹിച്ചു.പൊന്നാനി അർബൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എംവി ശ്രീധരൻ മാസ്റ്റർ, പൊന്നാനി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി അബ്ദുറഹിമാൻ, അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ഷമീർ ഇടിയാട്ടയിൽ, ഡയരക്ടർ വി. മുഹമ്മദ് അഷ്റഫ് ,മുൻ സെക്രട്ടറി കെ. നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ടി സുരേഷ് കുമാർ സ്വാഗതവും പി രാജാറാം നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി







