• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ

ckmnews by ckmnews
November 21, 2024
in Crime
A A
തഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ
0
SHARES
302
VIEWS
Share on WhatsappShare on Facebook

തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഹഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി മദൻ റിമാൻഡിൽ. ടീച്ചറുടെ കുടുംബം ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം മുൻപ് എതിർപ്പ് അറിയിക്കുകയായിരുന്നുവെന്ന് പ്രതി മല്ലിപ്പട്ടണം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.തഞ്ചാവൂരിലെ മല്ലിപട്ടം ഗവണമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് അരും കൊല നടന്നത്. നാല് മാസം മുൻപാണ് രമണി സ്കൂളിൽ അധ്യാപികയായി ജോലിക്ക് കയറിയത്. പ്രതി മദൻ ഇവരോട് നിരവധി തവണ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ചൊവ്വാഴ്ച ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കയ്യിൽ കരുതിയ കത്തിയുമായി മദൻ സ്കൂളിലെ സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപിക രമണിയെ വിളിച്ചിറക്കുകയും അല്പസമയത്തെ സംഭാഷണത്തിന് ശേഷം യുവതിയുടെ കഴുത്തിൽ ഇയാൾ ആഞ്ഞുകുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രമണി മരിച്ചു. രക്ഷപെടാൻ ശ്രമിച്ച മദനെ അധ്യാപകർ ചേർന്ന് പിടികൂടിയാണ് പൊലീസിന് കൈമാറിയത്. സംഭവത്തിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർത്ഥികളും. സ്കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിൻസിപ്പാൾ.കുട്ടികൾക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും സ്കൂളുകളിലെ സുരക്ഷ വർധിപ്പിക്കുമെന്നും തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Related Posts

ബസ് സ്‌‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി; കൊല്ലത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം
Crime

ബസ് സ്‌‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി; കൊല്ലത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം

August 7, 2025
പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍
Crime

പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍

August 6, 2025
കോതമംഗലം അന്‍സില്‍ കൊലക്കേസ്: എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കി; വീട്ടിൽ നിന്നും കാനുകൾ കണ്ടെത്തി
Crime

കോതമംഗലം അന്‍സില്‍ കൊലക്കേസ്: എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കി; വീട്ടിൽ നിന്നും കാനുകൾ കണ്ടെത്തി

August 6, 2025
അൻസിലിനെ അദീന കൊലപ്പെടുത്തിയത് റെഡ്ബുളളിൽ കളനാശിനി കലർത്തി; കാനുകൾ കണ്ടെടുത്തു
Crime

അൻസിലിനെ അദീന കൊലപ്പെടുത്തിയത് റെഡ്ബുളളിൽ കളനാശിനി കലർത്തി; കാനുകൾ കണ്ടെടുത്തു

August 6, 2025
പൊലീസ് സ്റ്റേഷന് മുന്നില്‍ ഭാര്യ വണ്ടിയുമായി എത്തി; MDMA കേസ് പ്രതിയായ ഭര്‍ത്താവ് ചാടിക്കയറി സിനിമാ സ്റ്റൈലിൽ രക്ഷപെട്ടു
Crime

പൊലീസ് സ്റ്റേഷന് മുന്നില്‍ ഭാര്യ വണ്ടിയുമായി എത്തി; MDMA കേസ് പ്രതിയായ ഭര്‍ത്താവ് ചാടിക്കയറി സിനിമാ സ്റ്റൈലിൽ രക്ഷപെട്ടു

August 6, 2025
ബില്ലിൽ ബാർകോഡും കസ്റ്റമർ വിവരങ്ങളും ചേർക്കില്ല; ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ചു
Crime

ബില്ലിൽ ബാർകോഡും കസ്റ്റമർ വിവരങ്ങളും ചേർക്കില്ല; ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ചു

August 5, 2025
Next Post
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു

Recent News

നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ

നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ

August 7, 2025
പുനര്‍ഗേഹം പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റുകള്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കെെമാറും

പുനര്‍ഗേഹം പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റുകള്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കെെമാറും

August 7, 2025
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്‌റ്റേഴ്‌സ്, ഐഎസ്എല്ലില്‍ പ്രതിസന്ധി രൂക്ഷം

August 7, 2025
രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025