കരിങ്കാളികളെ കൊണ്ടും ആര്‍ത്തിരമ്പിയെത്തുന്ന പുരുഷാരവങ്ങള്‍ കൊണ്ടും പ്രശസ്തമായ കണ്ണേങ്കാവ് പൂരം വെള്ളിയാഴ്ച നടക്കും.2000 ത്തില്‍ അതികം കരിങ്കാളികള്‍ ആണ് ഇത്തവണയും കണ്ണേങ്കാവില്‍ വഴിവാടായി എത്തുക.മൂന്ന് ദേശങ്ങളുടെ അതിഗംഭീര വെടിക്കെട്ടിനും ഉത്സവം സാക്ഷ്യം വഹിക്കും.വെടിക്കെട്ടിന് പേര് കേട്ട ഉത്സവം കാണാന്‍ വിവിധ ജില്ലകളില്‍ നിന്നും ആളുകള്‍ എത്തും.ഉത്സവ തലേന്ന് നടക്കുന്ന വാണിഭവും ഏറെ ശ്രദ്ധേയമാണ്.ആയിരക്കണക്കിന് ആളുകള്‍ വാണിഭം കാണാനും മത്സ്യവും മറ്റു ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുമായി എത്തും.ഉത്സവ നഗരിയില്‍ ഒരുക്കിയ അമ്യൂസ്മെന്റ് പാര്‍ക്ക് ബുധനാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങും.ബുധനാഴ്ച രാത്രി 8 മണിക്ക് ഗാനമേളയും ഉണ്ടാവും.ഉത്സവ തലേന്ന് വ്യാഴാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ടും വിവിധ ദേശക്കാരുടെ വരവുകളും നടക്കും.ഉത്സവ ദിവസം രാത്രി നിരവധി വരവുകള്‍ ക്ഷേത്രത്തിലെത്തും.ഉത്സവം സുഖമമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്ര കമ്മിറ്റിയും ഉത്സവകമ്മിയും ചേര്‍ന്ന് നടത്തിയിട്ടുണ്ട്.ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സുരക്ഷയും സജ്ജമാക്കും.ഉത്സവ ദിവസം ചങ്ങരംകുളം എരമംഗലം റോഡിലും എരമംഗലം ചങ്ങരംകുളം റോഡിലും ഗതാഗത നിയന്ത്രണവും ഉണ്ടാവും.ഉത്സവം തത്സമയം കാണുന്നതിന് സിഎന്‍ ടിവി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.വെടിക്കെട്ട് അടക്കമുള്ള സമഗ്ര ദൃശ്യങ്ങള്‍ മികച്ച ക്വോളിറ്റിയോടെ കാലത്ത് മുതല്‍ തന്നെ സിഎന്‍ ടിവിയുടെ ഫെയ്സ്ബുക്കിലും യൂറ്റൂബിലും പ്രേക്ഷകര്‍ക്ക് കാണാന്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.കൂടാതെ ഉത്സവ പറമ്പില്‍ തന്നെ സ്ഥാപിക്കുന്ന ബിഗ് സ്ക്രീനിനും ഉത്സവം ആസ്വദിക്കാന്‍ സൗകര്യം സിഎന്‍ ടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്.







