പൊന്നാനി:പുതു പൊന്നാനിയിൽ യുവാവിന്റെ കഴുത്തിൽ സർജികൽ ബ്ലേഡ് കൊണ്ട് മുറിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയില്‍.പുതു പൊന്നാനി സ്വദേശി ചിപ്പിന്റെ ഷഫീക് (38)എന്ന ഉണ്ട ഷഫീക്കിനെയാണ് പൊന്നാനി സിഐ അഷ്‌റഫ് എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്.കണ്ണൂർ ആഴികരയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.പൊന്നാനി സ്വദേശിയായ യുവാവിനോട് ലഹരി ചോദിച്ചെത്തിയ ഷഫീക്ക് വാക്ക് തർക്കത്തിനൊടുവിൽ കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ കഴുത്തിൽ മുറിച്ച് പരിക്കേല്പിക്കുകയായിരുന്നു.ശേഷം തിരുവനന്തപുരത്തും കണ്ണൂരിലും മറ്റുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.ഷഫീക്ക് ലഹരി വില്പനക്കും ഉപയോഗത്തിനുമായി രണ്ട് മാസം മുമ്പ് പൊന്നാനി പോലീസിന്റെ പിടിയിലായിട്ടുള്ള പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പൊന്നാനി സിഐ അഷ്‌റഫ് എസ്, എസ്‌ഐ ബിബിൻ സിവി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







