വെളിയങ്കോട്: ഗ്രാമ പഞ്ചായത്തും വെളിയങ്കോട് I സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്‌തമായി എരമംഗലത്തെ ഹോട്ടലുകൾ,കൂൾബാറുകൾ,ബേക്കറികൾ,പലചരക്ക് കച്ചവട സ്‌ഥലങ്ങളിൽ പരിശോധന നടത്തി. ലൈസൻസില്ലാത് പ്രവർത്തിച്ച കച്ചവടം ചെയ്യുന്നവരെ കണ്ടെത്തി പിഴ ചുമത്തി.നിരോധിച്ച പ്ലസ്‌റ്റിക്കുകൾ പിടിച്ചെടുത്തു. 12 കടകൾക്കെതിരെ 14000 രൂപയോളം പിഴ ചുമത്തി. ലൈസ്‌ൻസ് എടുക്കാൻ നോട്ടീസ് കൊടുത്തു.പഞ്ചായത്ത് സെക്രട്ടറി എ. മനോജ്‌കുമാർ, ജൂനിയർ സൂപ്രണ്ട് എ മേരി ലിജി, ഹൗസിങ് ഓഫിസർ പി.പ്രമീള,ഹെൽത്ത് ഇൻസപെക്‌ടർമാരായ കെ.ഷാജി,വി.കെ.എബിൻ, വിഇഒ കെ പ്രസീത, ക്ലർക്ക് എം.സുമേഷ് ജുനൈദ എന്നിവരാണ് പരിശോധന നടത്തിയത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.











