എടപ്പാൾ:ഒരു ഇടവേളയ്ക്ക് ശേഷം ചന്തക്കുന്ന് എരുവപ്ര റോഡിൽ മദ്യപാനികളും സാമൂഹ്യദ്രോഹികളും ജനങ്ങള്‍ക്ക് ശല്ല്യമാകുന്നതായി പരാതി.പോലീസിന്റെയും എക്സൈസിന്റെയും പരിശോധന കർശനമായതിനാൽ ഏതാനും മാസങ്ങളായി പ്രദേശത്ത് നിന്ന് മദ്യപാനികളും സാമൂഹ്യ വിരുദ്ധരും പിന്മാറിയതായിരുന്നു.എന്നാൽ അടുത്ത ദിവസങ്ങളിലായി പരിശോധന കുറഞ്ഞതോടെയാണ് പ്രദേശം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കുന്നത്.രാത്രികാലങ്ങളിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തന്നെ ഭീഷണിയാവുകയാണ് ഇത്തരം സംഘങ്ങളെന്നും മദ്യക്കുപ്പികളും ലഹരി വസ്തുക്കളും ജനവാസ മേഖലയായ പ്രദേശത്ത് ഉപേക്ഷിക്കുകയാണെന്നും പോലീസും എക്സൈസും ഉണർന്നു പ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു







