കൊല്ലം പത്തനാപുരം പിടവൂരില്‍ ക്ഷേത്രത്തില്‍ നായയുമായി എത്തിയ കേസ് അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെ ഗുണ്ടയുടെ ആക്രമണം. പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാരനെ അക്രമിച്ചു.പോലീസ് വാഹനം ഇടിച്ച് തകര്‍ന്നു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ദേവന്‍ എന്ന സജീവാണ് ക്ഷേത്രവളപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് പത്തനാപുരം പിടവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തില്‍ നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയത്. തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. പോലീസ് മടങ്ങിപ്പോയപ്പോയതിന് പിന്നാലെ സജീവ് വണ്ടിയുമായി വീണ്ടുമെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും പൊട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു.സംഭവം അറിഞ്ഞ് പോലീസ് വീണ്ടുമെത്തി ഇയാളെ പറഞ്ഞ് വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ അക്രമം നടത്തിയത്.







